പേവിഷബാധ പ്രതിരോധ കുത്തിവയ്പിനു തുടക്കം
1577151
Saturday, July 19, 2025 7:04 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കമായി. തെരുവുനായ്ക്കളുടെ ആക്രമങ്ങളില്നിന്നുള്ള പേവിഷബാധ ഒഴിവാക്കുന്നതിനായി സിഎഡ്യൂഎ ഏജന്‍സി മാഞ്ഞൂര്‍ പഞ്ചായത്തുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് പറഞ്ഞു.
മാഞ്ഞൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി വാര്‍ഡ് മെംബര്‍മാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് തെരുവുനായ്ക്കള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഏജന്‍സിയുടെ വാക്സിനേഷന് ടീം ഇവിടെത്തി പ്രതിരോധ കുത്തിവയ്പ്പ് നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല അറിയിച്ചു.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ചു വാക്സിനേഷനെടുത്തു ലൈസന്‍സ് എടുക്കണമെന്ന് വെറ്ററിനറി സര്ജന് ഡോ. ബിനി ജോയ് അറിയിച്ചു.