വൈക്കം:​ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണു വ​ള്ളി​ക്ക​രി, മൂ​ന്നാം​വേ​ലി​ക്ക​രി, വ​ട്ട​ക്ക​രി, എ​നേ​ഴം, പ​ന​ച്ചി​ത്തുരു​ത്ത് മാ​ന്നാ​ത്തു​ശേ​രി, മു​ണ്ടാ​ർ മൂ​ന്ന് ചെ​ട്ടി​ക്ക​രി, വ​നം​സൗ​ത്ത്, വ​ന​മ്പി​ന​കം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ അ​നു​വ​ദി​ച്ച 6.10​ കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ മ​ന്ത്രി റോ​ഷി​അ​ഗ​സ്റ്റി​ൻ നിർവഹിക്കും. ഉ​ല്ല​ല പ​ള്ളി​യാ​ട് എ​സ്എ​ൻ യുപി സ്കൂ​ൾ ഹാ​ളി​ൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ചടങ്ങിൽ സി.​കെ.​ആ​ശ എംഎ​ൽഎ ​അധ്യക്ഷത വഹിക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​ട്ട​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സ​ർ​ക്കി​ൾ കോ​ട്ട​യം സൂ​പ്ര​ണ്ടിം​ഗ് എൻജിനി​യ​ർ കെ. ​രാ​ജേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ക​ല്ലു​കെ​ട്ടി സം​രം​ക്ഷി​ക്കു​ക്കുക, ഇ​ടി​ഞ്ഞുതാ​ഴ്ന്ന പു​റം ബ​ണ്ടു​ക​ൾ മ​ണ്ണി​ട്ടു​യ​ർ​ത്തു​ക തുടങ്ങിയ അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​ത്.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത ​പ്രേംസാ​ഗ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ ബി​ജു, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പി. ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.