രാമായണ മാസാചരണത്തിന് തുടക്കം
1577154
Saturday, July 19, 2025 7:17 AM IST
കടുത്തുരുത്തി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിനു തുടക്കമായി. കടുത്തുരുത്തി ദേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം എ. അജികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടര്‍ പി.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ദേവസ്വം ബോര്‍ഡ് ഫിനാന്‍സ് ഓഫീസര്‍ എസ്.പി പ്രജിത് കുമാര്‍, വൈക്കം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ സി.എസ്. പ്രവീണ്‍കുമാര്‍, വി.കെ. ദിനേശന്‍പിള്ള, രാഹുല്‍ രാധാകൃഷ്ണന്, ഷാജി ആനക്കുഴി, മണിയപ്പന് ആനക്കുഴി, ഗിരീഷ്കുമാര്‍ മായാസദനം എന്നിവര്‍ പ്രസംഗിച്ചു.