കോട്ടയത്ത് ഈ​​സ്റ്റ​​റി​​ന് ഇ​​റ​​ച്ചി കി​​ട്ടാ​​ൻ ബു​​ദ്ധി​​മു​​ട്ടും
Wednesday, April 17, 2019 11:33 PM IST
കോ​​ട്ട​​യം : കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ലം ഇ​​ടി​​ഞ്ഞു പൊ​​ളി​​ഞ്ഞ ന​​ഗ​​ര​​സ​​ഭ​യു​ടെ അ​​റ​​വു​​ശാ​​ല പൂ​​ട്ടി​​യ​​തോ​ടെ ഈ​​സ്റ്റ​​റി​​ന് ഇ​​റ​​ച്ചി കി​​ട്ടാ​​ൻ ബു​​ദ്ധി​​മു​​ട്ടും. ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ അ​​റ​​വുശാ​​ല പൂ​​ട്ടി​​യ​​തോ​​ടെ 50 തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ന​​ഗ​​ര​​സ​​ഭാ അ​​ധി​​കൃ​​ത​​ർ ഇ​​ട​​പ്പെ​​ട്ട് താ​​ത്കാ​​ലി​​ക സം​​വി​​ധാ​​നം ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ മ​​ട്ട​​ണ്‍ ആ​​ൻ​​ഡ് ബീ​​ഫ് സ്റ്റാ​​ൾ എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ൻ (ഐ​​എ​​ൻ​​ടി​​യു​​സി) ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് , ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോ​​ണി തോ​​മ​​സ് എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​തേ​സ​​മ​​യം ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക്ക് താ​​ത്കാ​​ലി​​ക അ​​റ​​വു​​ശാ​​ല​​യ്ക്ക് ലൈ​​സ​​ൻ​​സ് ന​​ല്കു​​ന്ന​​തി​ന് ത​​ട​​സ​​മി​​ല്ലെ​​ന്ന് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ അ​​റി​​യി​​ച്ചു. നി​​ല​​വി​​ലു​​ള്ള കെ​​ട്ടി​​ടം എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും ഇ​​ടി​​ഞ്ഞു വീ​​ഴാ​​മെ​​ന്നും അ​​വി​​ടെ അ​​റ​​വു​ശാ​​ല അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും മ​​റ്റ് സ്ഥ​​ലം ക​​ണ്ടെ​​ത്തി അ​​പേ​​ക്ഷ ന​​ല്കി​​യാ​​ൽ അ​​നു​​വ​​ദി​​ക്കു​​മെ​​ന്നും ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ പ​​റ​​ഞ്ഞു.
കോ​​ടി​​മ​​ത​​യി​​ൽ ന​​ഗ​​ര​​സ​​ഭ നി​​ർ​​മി​​ക്കു​​ന്ന ആ​​ധുനി​​ക അ​​റ​​വു​ശാ​​ല ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​കും. ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നും മ​​റ്റു​​മു​​ള്ള എ​​ഗ്രി​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ശേ​​ഷ​​മേ വ​​യ്ക്കാ​​നാ​​വു. അ​​തി​​നാ​​ലാ​​ണ് വൈ​​കു​​ന്ന​​ത്. അ​​തു​​വ​​രെ താ​​ത്ക്കാ​​ലി​​ക സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ത​​ട​​സ​​മി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.