പെ​​സ​​ഹ​​ാവ്യാ​​ഴം ബാ​​ങ്ക് അ​​വ​​ധി​​യാ​​ക്ക​​ണം
Thursday, April 18, 2019 11:11 PM IST
ക​​ടു​​ത്തു​​രു​​ത്തി: ലോ​​കം മു​​ഴു​​വ​​നു​​ള്ള ക്രി​​സ്ത്യാ​​നി​​ക​​ൾ ക​​ട​​മു​​ള്ള ദി​​വ​​സ​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന പെ​​സ​​ഹാ വ്യാ​​ഴാ​​ഴ്ച ബാ​​ങ്കു​​ക​​ൾ​​ക്ക് ഉ​​ച്ച​​ക​​ഴി​​ഞ്ഞെ​​ങ്കി​​ലും അ​​വ​​ധി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നും വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തു ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള അ​​ർ​​ബ​​ൻ ബാ​​ങ്ക് സ്റ്റാ​​ഫ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മ​​നോ​​ജ് ക​​ട​​വ​​ന്‍റു​​കാ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​പി. വ​​ർ​​ഗീ​​സ്, വി.​​എ​​ൻ. ദി​​നേ​​ശ് കു​​മാ​​ർ, ഹ​​രീ​​ഷ്, ബി​​ജു വ​​ർ​​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.