സ്ഥാനാർഥികൾ ഇന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ
Saturday, April 20, 2019 11:09 PM IST
ച​​ങ്ങ​​നാ​​ശേ​​രി: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണ സ​​മാ​​പ​​ന ദി​​ന​​മാ​​യ ഇ​​ന്ന് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​കു​​റി​​ച്ചി ക​​രു​​നാ​​ട്ടു​​വാ​​ല മു​​ത​​ൽ 1.30ന് ​​പെ​​രു​​ന്ന റെ​​ഡ് സ്ക്വ​​യ​​ർ വ​​രെ റോ​​ഡ് ഷോ ​​ന​​ട​​ത്തും.
എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ 12വ​​രെ​​യു​​ള്ള സ​​മ​​യ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ച്ച് വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ക്കും.

ഗ​​താ​​ഗ​​ത​​
നി​​യ​​ന്ത്ര​​ണം

കോ​​ട്ട​​യം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഇ​​ന്നു ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ ആ​​റു​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.
എം​​സി റോ​​ഡി​​ൽ​​നി​​ന്നു തെ​​ക്ക് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ലാ​​ത്ര ഭാ​​ഗ​​ത്തു​​നി​​ന്ന് തി​​രി​​ഞ്ഞ് ബൈ​​പാ​​സ് വ​​ഴി ളാ​​യി​​ക്കാ​​ട് എ​​ത്തി പോ​​ക​​ണം. തെ​​ക്കു​​നി​​ന്നു വ​​ട​​ക്ക് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​യി​​ക്കാ​​ടു​​നി​​ന്ന് തി​​രി​​ഞ്ഞ് ബൈ​​പാ​​സ് വ​​ഴി പാ​​ലാ​​ത്ര എ​​ത്തി പോ​​ക​​ണം.