ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു
Sunday, April 21, 2019 10:40 PM IST
വൈ​ക്കം: ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു. വെ​ച്ചൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ചി​ര​ട്ട​പ്പ​റ​ന്പി​ൽ മോ​ഹ​ൻ​ദാ​സി​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ സി​ലി​ണ്ട​റി​ൽ​നി​ന്നു ഗ്യാ​സ് ലീ​ക്കാ​യി തീ ​അ​ടു​ക്ക​ള​മു​റി​യി​ലേ​ക്കും സ​മീ​പ​ത്തേ​ക്കും ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി​കു​മാ​ർ, എം.​വി. ഹ​ർ​ഷ​കു​മാ​ർ, ജി​ജോ, ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്തു​നി​ന്നു ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. കാ​ലി​ന് സാ​ര​മാ​യി​പൊ​ള്ള​ലേ​റ്റ ഗൃ​ഹ​നാ​ഥ​നെ ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​ന​ത്തി​ലാ​ണ് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചു. 40,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു.