ന​​ല്ല "കി​​ടു​​ക്കനാ​​യി' മാ​​തൃ​​കാ ബൂ​​ത്തു​​ക​​ൾ
Monday, April 22, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ ജെ​​എം എ​​ൽ​​പി സ്കൂ​​ളി​​ലെ 140, 142 ന​​ന്പ​​ർ ബൂ​​ത്തു​​ക​​ൾ ഏ​​റെ ആ​​ക​​ർ​​ഷ​​ക​​മാ​​ണ്. കു​​രു​​ത്തോ​​ല​​ക​​ൾ​​കൊ​​ണ്ട് അ​​ല​​ങ്ക​​രി​​ച്ച് ആ​​ക​​പ്പാ​​ടെ ആ​​ർ​​ഭാ​​ട​​മാ​​ണ്. മെ​​ട​​ഞ്ഞ ഓ​​ല​​യി​​ൽ ബൂ​​ത്തി​​ന്‍റെ ന​​ന്പ​​റും സ്കൂ​​ളി​​ന്‍റെ പേ​​രും എ​​ഴു​​തി​​യ ക​​മാ​​നം ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​ണെ​​ന്നു മാ​​ത്ര​​മ​​ല്ല പ്ര​​കൃ​​തി സൗ​​ഹൃ​​ദ​​വു​​മാ​​ണ്.

സ്കൂ​​ള​​ങ്ക​​ണ​​ത്തി​​ൽ വോ​​ട്ട​​ർ​​മാ​​ർ​​ക്ക് വി​​ശ്ര​​മി​​ക്കാ​​ൻ പ​​ന്ത​​ലും ഇ​​തി​​ൽ ഫാ​​നും ക​​സേ​​ര​​ക​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ജ​​യി​​ൽ ത​​ണു​​ത്ത ജ​​ല​​വും നി​​റ​​ച്ചി​​ട്ടു​​ണ്ട്. ച​​ങ്ങ​​നാ​​ശേ​​രി വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ എ.​​എം.​​ആ​​ന്‍റ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളൊ​​രു​​ക്കി​​യ​​ത്. ഇ​​തു​​പോ​​ലെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ അ​​ഞ്ച് മാ​​തൃ​​കാ ബൂ​​ത്തു​​ക​​ളാ​​ണു​​ള്ള​​ത്.