വോ​​ട്ടെ​​ടു​​പ്പ് രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ; പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ​​ജ്ജം
Monday, April 22, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ 172 പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ൾ വോ​​ട്ടെ​​ടു​​പ്പി​​നു സ​​ജ്ജ​​മാ​​യി. വോ​​ട്ടെ​​ടു​​പ്പ് രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ്. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ 80,457 പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രും 86,259 സ്ത്രീ ​​വോ​​ട്ട​​ർ​​മാ​​രും 245 സ​​ർ​​വീ​​സ് വോ​​ട്ട​​ർ​​മാ​​രു​​മു​​ൾ​​പ്പെ​​ടെ ആ​​കെ 1,66,961 വോ​​ട്ട​​ർ​​മാ​​രാ​​ണു​​ള്ള​​ത്. എ​​സ്ബി ഹൈ​​സ്കൂ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ​​നി​​ന്നു നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ 172 ബൂ​​ത്തു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ൾ ഇ​​ന്ന​​ലെ വി​​ത​​ര​​ണം ചെ​​യ്തു.

നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ പ്ര​​ശ്ന​​ബാ​​ധി​​ത, സെ​​ൻ​​സി​​റ്റീ​​വ് ബൂ​​ത്തു​​ക​​ളി​​ല്ല. അ​​തി​​നാ​​ൽ ഒ​​രു ബൂ​​ത്തി​​ലും കാ​​മ​​റ നി​​രീ​​ക്ഷ​​ണ​​മു​​ണ്ടാ​​കി​​ല്ല. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വെ​​രൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ലു​​ള്ള 56-ാംന​​ന്പ​​ർ ബൂ​​ത്ത് വ​​നി​​താ സൗ​​ഹൃ​​ദ ബൂ​​ത്താ​​ണ്. ഇ​​വി​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഏ​​ജ​​ന്‍റു​​മാ​​രു​​മ​​ട​​ക്കം വ​​നി​​ത​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​യ​​ന്ത്രി​​ക്കും.

വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ്, പാ​​റേ​​ൽ ജെ​​എം എ​​ൽ​​പി, സെ​​ന്‍റ് ആ​​ൻ​​സ്, വെ​​രൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി വി​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ അ​​ഞ്ച് മാ​​തൃ​​കാ ബൂ​​ത്തു​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കും.

വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ 47-ാം ന​​ന്പ​​ർ ബൂ​​ത്തി​​ൽ ഒ​​രു ട്രാ​​ൻ​​സ് ജ​​ൻ​​ഡ​​ർ വോ​​ട്ടു ചെ​​യ്യും. ച​​ങ്ങ​​നാ​​ശേ​​രി, കു​​ട്ട​​നാ​​ട്, മാ​​വേ​​ലി​​ക്ക​​ര, ചെ​​ങ്ങ​​ന്നൂ​​ർ, കു​​ന്ന​​ത്തൂ​​ർ, കൊ​​ട്ടാ​​ര​​ക്ക​​ര, പ​​ത്ത​​നാ​​പു​​രം എ​​ന്നീ ഏ​​ഴ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി മാ​​വേ​​ലി​​ക്ക​​ര പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ൽ ആ​​കെ 13,07,801 വോ​​ട്ട​​ർ​​മാ​​രാ​​ണു​​ള്ള​​ത്.തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജോ​​ലി​​ക​​ളു​​ടെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി പ​​രി​​ധി​​യി​​ൽ 900 പോ​​ലീ​​സു​​കാ​​രെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. അ​​ത​​ത് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ പോ​​ലീ​​സു​​കാ​​രെ കൂ​​ടാ​​തെ കെ​​എ​​പി, വ​​നി​​താ ബ​​റ്റാ​​ലി​​യ​​ൻ, ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള പോ​​ലീ​​സ് എ​​ന്നി​​വ​​രാ​​ണ് എ​​ത്തി​​ച്ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.