കു​​റി​​ച്ചി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി സു​​വ​​ർ​​ണ ജൂ​​ബി​​ലി സ​​മാ​​പ​​നം നാ​​ളെ
Thursday, April 25, 2019 10:58 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​റി​​ച്ചി ശാ​​ന്തി​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 10.30ന് ​​അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ ബ​​ലി അ​​ർ​​പ്പി​​ക്കും.

ഇ​​ട​​വ​​ക​​യി​​ൽ സേ​​വ​​നം ചെ​​യ്ത മു​​ൻ വി​​കാ​​രി​​മാ​​രും ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. 11.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ​​ർ​​പ്പി​​ത സം​​ഗ​​മ​​ത്തെ തു​​ട​​ർ​​ന്ന് പാ​​രി​​ഷ് ഹാ​​ളി​​ൽ സ്നേ​​ഹ വി​​രു​​ന്നും 1.30 മു​​ത​​ൽ 2.45 വ​​രെ ക​​ലാ വി​​രു​​ന്നും ഉ​​ണ്ടാ​​വും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ക്നാ​​നാ​​യ​​സ​​ഭ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ കു​​റി​​യാ​​ക്കോ​​സ് മാ​​ർ സെ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​രു​​ത്തി ഫൊ​​റോ​​ന​​പ​​ള്ളി വി​​കാ​​രി ഫാ.​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സി.​​എ​​ഫ്.​​തോ​​മ​​സ് എം​​എ​​ൽ​​എ, ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​​ജോ​​ണ്‍ പ​​രു​​വ​​പ്പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ.​​ആ​​ന്‍റ​​ണി പാ​​ട്ട​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് ചി​​റ​​ക്ക​​ട​​വി​​ൽ, റ​​വ.​​ഡോ.​​ടോം കു​​ന്നും​​പു​​റം, ഫാ.​​ഏ​​ബ്ര​​ഹാം കു​​റ്റി​​യി​​ൽ, റ​​വ.​​ഡോ.​​ആ​​ന്‍റ​​ണി ത​​ട്ടാ​​ശേ​​രി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് മു​​ള​​പ്പ​​ൻ​​ചേ​​രി, ജ​​യ​​പ്ര​​കാ​​ശ് കു​​ള​​ത്തു​​ങ്ക​​ൽ, സി​​സ്റ്റ​​ർ സു​​നി​​ത എം​​എ​​ൽ​​എ​​ഫ്, ജി​​ജോ തെ​​ക്കേ​​പ​​റ​​ന്പി​​ൽ, പ്ര​​ഫ.​​അ​​ഗ​​സ്റ്റി​​ൻ തോ​​മ​​സ്, അ​​ഗ​​സ്റ്റി​​ൻ കെ.​​ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.