സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ ക​​ണ്ണ​​ട​​ച്ചു; കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ ഗ​​താ​​ഗ​​തം താ​​ളം​​തെ​​റ്റി
Sunday, May 19, 2019 10:52 PM IST
ക​​ടു​​ത്തു​​രു​​ത്തി: കു​​റു​​പ്പ​​ന്ത​​റ ക​​വ​​ല​​യി​​ലെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങി​​യി​​ട്ട് മാ​​സ​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്നു. ക​​വ​​ല​​യി​​ലെ വാ​​ഹ​​ന​​ഗ​​താ​​ഗ​​തം താ​​റു​​മാ​​റാ​​യ​​താ​​യി വ്യാ​​പാ​​രി​​ക​​ളും നാ​​ട്ടു​​കാ​​രും. ജം​​ഗ്ഷ​​നി​​ൽ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ട് മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​ലേ​​റേ​​യാ​​യെ​​ങ്കി​​ലും നാ​​ളി​​തു​​വ​​രെ​​യാ​​യി​​ട്ടും ഇ​​തി​​ന്‍റെ പ്ര​​യോ​​ജ​​നം ജ​​ന​​ങ്ങ​​ൾ​​ക്ക് കി​​ട്ടി​​യി​​ല്ല.
ആ​​ദ്യ​​കാ​​ല​​ത്ത് മ​​ഞ്ഞ ലൈ​​റ്റെ​​ങ്കി​​ലും തെ​​ളി​​ഞ്ഞി​​രു​​ന്നു. ദൂ​​രെ നി​​ന്നു​​ള്ള വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്ക് നാ​​ലും​​കൂ​​ടി​​യ ക​​വ​​ല​​യാ​​ണെ​​ന്നു ലൈ​​റ്റ് ക​​ണ്ട് തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ര​​ണ്ട് മാ​​സ​​ത്തി​​ലേ​​റേ​​യാ​​യി ലൈ​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്.
സി​​ഗ്ന​​ൽ സം​​വി​​ധാ​​നം ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഇ​​തു​​വ​​ഴി ക​​ട​​ന്നു പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ അ​​ശ്ര​​ദ്ധ​​മാ​​യി റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​ത് പ​​ല​​പ്പോ​​ഴും അ​​പ​​ക​​ട കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു. കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റോ​​ഡ് ക​​ട​​ന്നുപോ​​കു​​ന്ന ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വാ​​ഹ​​ന തി​​ര​​ക്കേ​​റി​​യ ക​​വ​​ല​​ക​​ളി​​ലൊ​​ന്നാ​​ണ് കു​​റു​​പ്പ​​ന്ത​​റ.
കു​​റ​​വി​​ല​​ങ്ങാ​​ട്-​​ക​​ല്ല​​റ-​​ആ​​ല​​പ്പു​​ഴ മി​​നി ഹൈ​​വേ ക​​ട​​ന്നു പോ​​കു​​ന്ന​​തും കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​ൻ ക്രോ​​സ് ചെ​​യ്താ​​ണ്.
വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ പ​​തി​​വാ​​യ​​തോ​​ടെ​​യാ​​ണ് ക​​വ​​ല​​യി​​ൽ സി​​ഗ്ന​​ൽ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. 20 ല​​ക്ഷ​​ത്തോ​​ളം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​യി​​രു​​ന്നു സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ ജം​​ഗ്ഷ​​നി​​ൽ സ്ഥാ​​പി​​ച്ച​​ത്. സി​​ഗ്ന​​ൽ സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ ജം​​ഗ്ഷ​​നി​​ലെ വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​രും വ്യാ​​പാ​​രി​​ക​​ളും സ​​മ്മ​​തി​​ക്കു​​ന്നു​​ണ്ട്. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം പെ​​രു​​കി​​യ​​തോ​​ടെ പ​​ല​​പ്പോ​​ഴും ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​ത്ര തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.
കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റോ​​ഡും ക​​ല്ല​​റ-​​വെ​​ച്ചൂ​​ർ റോ​​ഡ് ഉ​​ൾ​​പ്പെ​​ടു​​ന്ന ആ​​ല​​പ്പു​​ഴ-​​കു​​റ​​വി​​ല​​ങ്ങാ​​ട് റോ​​ഡും സം​​ഗ​​മി​​ക്കു​​ന്ന ക​​വ​​ല​​യാ​​ണ് കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​ൻ. ഏ​​റെ സ​​മ​​യ​​മെ​​ടു​​ത്താ​​ണു പ​​ല​​പ്പോ​​ഴും ജം​​ഗ്ഷ​​ൻ ക​​ട​​ന്നു​​പോ​​കാ​​ൻ ക​​ഴി​​യു​​ന്ന​​തെ​​ന്നു യാ​​ത്ര​​ക്കാ​​ർ പ​​രാ​​തി​​പ്പെ​​ടു​​ന്നു. തി​​ര​​ക്കു​​ള്ള നേ​​രം വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളും ഇ​​തു​​വ​​ഴി ക​​ട​​ന്നു​​വ​​രു​​ന്നു.
ഇ​​തോ​​ടെ വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്കു ക​​ട​​ന്നു​​പോ​​കാ​​ൻ​​പോ​​ലും ഇ​​ട​​മി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും തി​​ര​​ക്കേ​​റി​​യ ഇ​​ട​​ങ്ങ​​ളി​​ലെ ഗ​​താ​​ഗ​​ത കു​​രു​​ക്കു രൂ​​ക്ഷ​​മാ​​ക്കു​​ക​​യാ​​ണ്. ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ത്തി​​നു ജം​​ഗ്ഷ​​നി​​ൽ പോ​​ലീ​​സ് ഇ​​ല്ലാ​​ത്ത​​ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നു കാ​​ര​​ണ​​മാ​​കു​​ന്നു​​വെ​​ന്ന ആ​​ക്ഷേ​​പ​​വും നേ​​ര​​ത്തെ മു​​ത​​ലു​​ള്ള​​താ​​ണ്. ദൂ​​രെ നി​​ന്ന് വ​​രു​​ന്ന​​വ​​ർ ജം​​ഗ്ഷ​​ൻ ആ​​ണെ​​ന്ന് അ​​റി​​യാ​​തെ അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടു​​ന്ന​​ത് പ​​തി​​വാ​​ണെ​​ന്നും പ​​ല​​പ്പോ​​ഴും നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ വ​​ഴി മാ​​റു​​ന്ന​​തെ​​ന്നും എ​​ത്ര​​യും വേ​​ഗം സി​​ഗ്ന​​ൽ ലൈ​​റ്റ് സം​​വി​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും കു​​റു​​പ്പ​​ന്ത​​റ ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ചി​​റ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.