ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​രം കാ​​മ​​റ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​കും
Tuesday, May 21, 2019 11:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ളെ അ​​മ​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളൊ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും ട്രാ​​ഫി​​ക് നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തെ സി​​സി​​ടി​​വി കാ​​മ​​റ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കാ​​ൻ ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് സു​​ര​​ക്ഷാ സ​​മി​​തി​​യി​​ൽ തീ​​രു​​മാ​​നം. മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി, വി​​വി​​ധ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ എ​​ണ്‍​പ​​തോ​​ളം സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ക്കു​​ന്ന സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കും. 24മ​​ണി​​ക്കൂ​​റും ഈ ​​കാ​​മ​​റ​​ക​​ളെ നി​​രീ​​ക്ഷി​​ക്കാ​​നും ഇ​​തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​നും പോ​​ലീ​​സ് സെ​​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​നും യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. യോ​​ഗ​​ത്തി​​ൽ ഡി​​വൈ​​എ​​സ്പി എ​​ൻ.​​രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.