വ​യോ​ധി​ക പൊ​ള്ള​ലേ​റ്റ് മ​രി​ച്ചനി​ല​യി​ൽ
Friday, May 24, 2019 11:59 PM IST
വൈ​ക്കം: വൈ​ക്ക​ത്ത് വ​യോ​ധി​ക​യെ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം വെ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ജ്ഭ​വ​നി​ൽ സ​ര​സ്വ​തി (71) യെ​യാ​ണ് ഉ​ച്ച​യ്ക്ക് 1.45 ന് ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് സ​മീ​പ​ത്തെ അങ്കണവാ​ടി​യി​ലെ അ​ധ്യാ​പി​ക പ​രി​സ​ര​വാ​സി​ക​ളെ വി​ളി​ച്ചു കൂ​ട്ടി വീ​ട്ടി​ലെ​ത്തി ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് സ​ര​സ്വ​തി​യെ തീ ​പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. വീ​ട് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ഉ​ട​ൻ സ്ഥ​ല​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​യോ​ധി​ക അ​തി​ന​കം മ​രി​ച്ചി​രു​ന്നു. ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ നി​ന്നു സ​ര​സ്വ​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ മ​ര​ണ​ത്തി​ൽ മ​റ്റാ​രും ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്ന പ​രാ​മ​ർ​ശ​വു​മു​ണ്ട്. മ​ക​ൻ വേ​ണു​വി​നൊ​പ്പ​മാ​യി​രു​ന്നു സ​ര​സ്വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. മ​റ്റു​മ​ക്ക​ൾ: വി​നോ​ദ് ,ഉ​ഷ. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.