സി​​ഗ്ന​​ൽ ലൈ​​റ്റ് കു​​രു​​ക്കു മു​​റു​​ക്കി: ഒ​​ടു​​വി​​ൽ ഓ​​ഫാ​​ക്കി
Monday, June 17, 2019 11:23 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും അ​​പ​​ക​​ട​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി സ്ഥാ​​പി​​ച്ച സി​​ഗ്ന​​ൽ ലൈ​​റ്റ് ഗ​​താ​​ഗ​​ത​​കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​ക്കി​​യ​​തോ​​ടെ ഓ​​ഫാ​​ക്കി. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ള്ളി​​ക്ക​​വ​​ല ജം​​ഗ്ഷ​​നി​​ൽ പു​​തു​​താ​​യി സ്ഥാ​​പി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളാ​​ണ് കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം നീ​​ണ്ട ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ൽ നി​​ന്നും 16 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് ആ​​ഴ്ച​​ക​​ൾ​​ക്കു മു​​ൻ​​പ് സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്. അ​​തേ സ​​മ​​യം പ​​ള്ളി​​ക്ക​​വ​​ല​​യി​​ലു​​ള്ള കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തെ ബ​​സ് സ്റ്റോ​​പ്പ് പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​ത്ത​​താ​​ണ് സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​കാ​​ൻ കാ​​ര​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്നു.
കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്കും എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കും പോ​​കു​​ന്ന ബ​​സു​​ക​​ൾ ജം​​ഗ്ഷ​​നി​​ൽ സ്ഥാ​​പി​​ച്ച സി​​ഗ്ന​​ൽ ലൈ​​റ്റി​​ന് സ​​മീ​​പം ത​​ന്നെ​​യു​​ള്ള ബ​​സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി ഇ​​റ​​ക്കു​​ന്ന​​ത് മൂ​​ലം മ​​റ്റ് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ സി​​ഗ്ന​​ൽ ല​​ഭി​​ച്ചി​​ട്ടും ക​​ട​​ന്ന് പോ​​കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​ർ ഇ​​ത് പ​​രി​​ഹ​​രി​​ക്കാ​​തെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ച​​താ​​ണ് നി​​ല​​വി​​ലെ കു​​രു​​ക്കി​​ന് കാ​​ര​​ണം. പ​​ള്ളി​​ക്ക​​വ​​ല ജം​​ഗ്ഷ​​നി​​ലെ ബ​​സ് സ്റ്റോ​​പ്പു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ഏ​​റെ​​ക്കാ​​ല​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടു വ​​രി​​ക​​യാ​​ണ്.
പു​​തി​​യ അ​​ധ്യ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ച്ച​​തോ​​ടെ പ​​ള്ളി​​ക്ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​മു​​ള്ള വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ലെ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്ക് റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കാ​​ൻ ഏ​​റെ പ്ര​​യാ​​സ​​മാ​​ണ്.
റോ​​ഡ് ക്രോ​​സ് ചെ​​യ്യു​​ന്ന​​തി​​നാ​​യി എ​​ട്ട്സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​മാ​​ണ് സി​​ഗ്ന​​ൽ ടൈ​​മ​​റി​​ൽ സെ​​റ്റ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.
എ​​ന്നാ​​ൽ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും സ്കൂ​​ൾ കു​​ട്ടി​​ക​​ൾ ക​​ട​​ന്നു പോ​​കു​​ന്ന​​തി​​ന് അ​​നു​​വ​​ദി​​ച്ച സ​​മ​​യം വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നും ഒ​​രു മി​​നി​​റ്റെ​​ങ്കി​​ലും ആ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.
ബ​​സ്‌​​സ്റ്റോ​​പ്പ് മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ഉ​​ട​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ഇ​​ത് സം​​ബ​​ന്ധി​​ച്ച് ആ​​ർ​​ടി​​ഒ, പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ​​ക്ക് ക​​ത്ത് ന​​ൽ​​കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി. ​​ജി. മോ​​ഹ​​ന​​ൻ പ​​റ​​ഞ്ഞു.