കെ​വി​ൻ വ​ധം: പ്ര​തി​ഭാ​ഗം വാ​ദം തു​ട​ങ്ങി
Friday, July 19, 2019 10:32 PM IST
കോ​​ട്ട​​യം: കെ​​വി​​നെ​​യും ബ​​ന്ധു അ​​നീ​​ഷി​​നെ​​യും ത​​ട്ടി​​ക്കൊ​​ണ്ടു​പോ​​യ​​ത് ഒ​​ന്നാം​​പ്ര​​തി​​യും നീ​​നു​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ ഷാ​​നു ചാ​​ക്കോ​​യു​​ടെ അ​​റി​​വോ​​ടെ​​യോ സ​​മ്മ​​ത​​ത്തോ​​ടെ​​യോ അ​​ല്ലെ​​ന്നു പ്ര​​തി​​ഭാ​​ഗം കോ​​ട​​തി​​യി​​ൽ. നീ​​നു​​വി​​നെ കാ​​ണാ​​നും കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​കാ​​നു​​മാ​​ണ് ഷാ​​നു എ​​ത്തി​​യ​​ത്. പോ​​ലീ​​സി​​ന്‍റെ രാ​​ത്രി​​കാ​​ല പ​​രി​​ശോ​​ധ​​ന​​സം​​ഘ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​തോ​​ടെ ഇ​​തു ന​​ട​​ന്നി​​ല്ല. കേ​​സി​​ൽ ര​​ണ്ടാ​​മ​​ത്തെ റി​​പ്പോ​​ർ​​ട്ട് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കെ​​ട്ടി​​ച്ച​​മ​​ച്ച​​താ​​ണ്. ആ​​ദ്യം ന​​ൽ​​കി​​യ റി​​പ്പോ​​ട്ടി​​ൽ ഇ​​ല്ലാ​​ത്ത കാ​​ര്യ​​ങ്ങ​​ളാ​​ണ് ര​​ണ്ടാ​​മ​​ത്ത​​തി​​ൽ പ​​റ​​യു​​ന്ന​​തെ​​ന്നു പ്ര​​തി​​ഭാ​​ഗം കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു.
സം​​ഭ​​വ​​ദി​​വ​​സം പു​​ല​​ർ​​ച്ചെ 5.13നു ​​മു​​ൻ എ​​എ​​സ്ഐ ബി​​ജു, പ്ര​​തി ഷാ​​നു ചാ​​ക്കോ​​യെ ഫോ​​ണി​​ൽ വി​​ളി​​ച്ചു. ഈ ​​സ​​മ​​യം ഷാ​​നു പ​​ത്ത​​നാ​​പു​​ര​​ത്താ​​ണ്. ഇ​​ത് മ​​റ്റു പ്ര​​തി​​ക​​ൾ​​ക്കൊ​​പ്പ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്ന​​തി​​നു തെ​​ളി​​വാ​​ണ്. അ​​നീ​​ഷി​​ന്‍റെ വീ​​ട് ആ​​ക്ര​​മി​​ക്കു​​ന്പോ​​ൾ ഷാ​​നു സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നും പ്ര​​തി​​ഭാ​​ഗം കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. പ​​ത്ത​​നാ​​പു​​ര​​ത്ത്നി​​ന്നു പ്ര​​തി​​ക​​ൾ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു മു​​ന്പി​​ൽ കൊ​​ണ്ടു​​വി​​ട്ട അ​​നീ​​ഷി​​ന്‍റെ ആ​​ദ്യ​​മൊ​​ഴി പി​​ന്നീ​​ട് മാ​​റ്റി​​യാ​​ണ് പോ​​ലീ​​സി​​ന്‍റെ പ്ര​​ഥ​​മ​​വി​​വ​​ര റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​ത്. ആ​​ദ്യം ന​​ൽ​​കി​​യ മൊ​​ഴി​​യി​​ൽ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി വി​​ല​​പേ​​ശി എ​​ന്ന ആ​​രോ​​പ​​ണ​​മി​​ല്ല. ഇ​​ത് പി​​റ്റേ​​ന്ന് ര​​ണ്ടാ​​മ​​താ​​യി ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.
ആ​​ദ്യം ചു​​രു​​ക്കി​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും അ​​നീ​​ഷ് പ​​രി​​ഭ്ര​​മി​​ച്ചി​​രു​​ന്നു എ​​ന്നു​​മു​​ള്ള മു​​ൻ എ​​സ്ഐ എം.​​എ​​സ്. ഷി​​ബു​​വി​​ന്‍റെ മൊ​​ഴി​​യും വി​​ശ്വ​​സ​​നീ​​യ​​മ​​ല്ലെ​​ന്നും പ്ര​​തി​​ഭാ​​ഗം കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു.
കെ​​വി​​നെ​​യും അ​​നീ​​ഷി​​നെ​​യും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ച ഐ 20 ​​കാ​​റി​​ൽ പ്ര​​തി​​ക​​ൾ ഉ​​ള്ള​​താ​​യി സി​​സി​​ടി​​വി ദൃ​​ശ്യ​​ത്തി​​ലി​​ല്ലെ​​ന്ന പ്ര​​തി​​ഭാ​​ഗ​​ത്തി​​ന്‍റെ വാ​​ദം കോ​​ട​​തി ത​​ള്ളി.