നൈ​​റ്റ് പ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്കി പോ​​ലീ​​സ്
Saturday, July 20, 2019 11:59 PM IST
ക​​ടു​​ത്തു​​രു​​ത്തി: മ​​ഴ​​ക്കാ​​ല​​മെ​​ത്തി​​യ​​തി​​നൊ​​പ്പം മോ​​ഷ്ടാ​​ക്ക​​ളും സ​​ജീ​​വ​​മാ​​യ​​തോ​​ടെ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നൈ​​റ്റ് പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്താ​​ൻ പോ​​ലീ​​സ്. കോ​​ത​​ന​​ല്ലൂ​​രി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ര​​ക്കെ മോ​​ഷ​​ണം ന​​ട​​ന്ന​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് പോ​​ലീ​​സി​​ന്‍റെ ന​​ട​​പ​​ടി.

ഇ​​തി​​നാ​​യി വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണം പോ​​ലീ​​സ് തേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്ന് എ​​സ്എ​​ച്ച്ഒ പി.​​കെ. ശി​​വ​​ൻ​​കു​​ട്ടി പ​​റ​​ഞ്ഞു. കോ​​ത​​ന​​ല്ലൂ​​ർ, കു​​റു​​പ്പ​​ന്ത​​റ, ക​​ടു​​ത്തു​​രു​​ത്തി എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലെ​​ല്ലാം പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​മെ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്ത് നി​​ന്നും ജാ​​ഗ്ര​​ത ഉ​​ണ്ടാ​​വ​​ണ​​മെ​​ന്നും പോ​​ലീ​​സ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.