ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ന്നു ; ജി​​ല്ല​​യി​​ൽ മ​​ഴ​​ക്കെ​​ടു​​തി​​യും ദു​​രി​​ത​​വും
Sunday, July 21, 2019 10:08 PM IST
കോ​​ട്ട​​യം: ഇ​​ട​​വി​​ട്ടു പെ​​യ്യു​​ന്ന ക​​ന​​ത്ത മ​​ഴ ജി​​ല്ല​​യി​​ൽ തു​​ട​​രു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന മ​​ഴ​​യി​​ൽ ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. മീ​​ന​​ച്ചി​​ലാ​​ർ, മ​​ണി​​മ​​ല​​യാ​​ർ, മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്നു​​ണ്ട്. മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ൽ പ​​ല​​യി​​ട​​ത്തും ചെ​​റി​​യ മ​​ണ്ണി​​ടി​​ച്ചി​​ലു​​ക​​ൾ ഇ​​ന്ന​​ലെ​​യു​​മു​​ണ്ടാ​​യി.

ക​​ഴി​​ഞ്ഞ ദി​​വ​​സം കി​​ട​​ങ്ങൂ​​രി​​ൽ മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ഒ​​ഴു​​കി​​വ​​ന്ന ത​​ടി​​പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ഴു​​ക്കി​​ൽ പെ​​ട്ടു കാ​​ണാ​​താ​​യ ചേ​​ർ​​പ്പു​​ങ്ക​​ൽ സ്വ​​ദേ​​ശി മ​​നീ​​ഷി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ക​​ണ്ടെ​​ടു​​ത്തു. വാ​​ഗ​​മ​​ണ്‍ റൂ​​ട്ടി​​ൽ ഇ​​ന്ന​​ലെ പ​​ല​​യി​​ട​​ത്തും ചെ​​റി​​യ മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യി. കു​​മ​​ര​​ക​​ത്ത് റോ​​ഡി​​ലേ​​ക്ക് മ​​രം വീ​​ണ സം​​ഭ​​വ​​ത്തി​​ൽ ബൈ​​ക്ക് യാ​​ത്രി​​ക​​ൻ അ​​ത്ഭു​​ത​​ക​​ര​​മാ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​തി​​നെ അ​​പേ​​ക്ഷി​​ച്ചു മ​​ഴ കു​​റ​​വാ​​ണെ​​ങ്കി​​ലും ര​​ണ്ടു ദി​​വ​​സ​​ത്തെ മ​​ഴ​​യ്ക്കു പി​​ന്നാ​​ലെ വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​യ​​തി​​ൽ അ​​തി​​ശ​​യി​​ക്കു​​ക​​യാ​​ണ് പ​​ടി​​ഞ്ഞാ​​റ​​ൻ നി​​വാ​​സി​​ക​​ൾ. ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ളം കാ​​യ​​ലി​​ലേ​​ക്കു ത​​ള്ളാ​​ത്ത​​തും ചെ​​റി​​യ ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​ല്ലാം മാ​​ലി​​ന്യം നി​​റ​​ഞ്ഞ് അ​​ടി​​ഞ്ഞ​​തു​​മാ​​ണ് വെ​​ള്ളം ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മെ​​ന്നു ജ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ജി​​ല്ല​​യി​​ൽ നാ​​ലു ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്നു. ഇ​​വി​​ടെ 18 കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 82 പേ​​ർ ക​​ഴി​​യു​​ന്നു.

കോ​​ട്ട​​യം താ​​ലൂ​​ക്കി​​ൽ നാ​​ട്ട​​കം വി​​ല്ലേ​​ജ് നി​​ർ​​മി​​തി കോ​​ള​​നി ഹാ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 50 പേ​​ർ ക​​ഴി​​യു​​ന്നു​​ണ്ട്. സം​​ക്രാ​​ന്തി എ​​സ്എ​​ൻ​​എ​​ൽ​​പി എ​​സി​​ൽ നാ​​ലു കു​​ടും​​ബ​​ങ്ങ​​ളി​​ലെ 17 പേ​​രാ​​ണു​​ള്ള​​ത്.

വി​​ജ​​യ​​പു​​രം വി​​ല്ലേ​​ജി​​ൽ പാ​​റ​​ന്പു​​ഴ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പ് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തു​​റ​​ന്നു. ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ളി​​ലെ ഒ​​ന്പ​​തു പേ​​രാ​​ണ് ഇ​​വി​​ടെ ക​​ഴി​​യു​​ന്ന​​ത്. പെ​​രു​​ന്പാ​​യി​​ക്കാ​​ട് വി​​ല്ലേ​​ജ് പ​​ള്ളി​​പ്പു​​റം സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യു​​ടെ ഹാ​​ളി​​ലും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് ക്യാ​​ന്പ് തു​​റ​​ന്ന​​ത്.

ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ളി​​ലെ ആ​​റു​​പേ​​രാ​​ണ് ഇ​​വി​​ടെ ക​​ഴി​​യു​​ന്ന​​ത്.​​ഇ​​ന്നും നാ​​ളെ​​യും ജി​​ല്ല​​യി​​ൽ യെ​​ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. തീ​​വ്ര​​മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണു മു​​ന്ന​​റി​​യി​​പ്പ്. പി​​ന്നാ​​ലെ മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​യു​​മെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.

ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ൽ 36.2 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ പെ​​യ്തു​​വെ​​ന്നാ​​ണു പു​​തു​​പ്പ​​ള്ളി റ​​ബ​​ർ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലെ ക​​ണ​​ക്ക്. ഒ​​രാ​​ഴ്ച മു​​ന്പ് മ​​ഴ​​ക്കു​​റ​​വ് 49 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, വ്യാ​​ഴം, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ മ​​ഴ​​ക്കു​​റ​​വ് 23 ശ​​ത​​മാ​​ന​​മാ​​യി താ​​ഴ്ന്നു. ഇ​​ല്ലി​​ക്ക​​ൽ, കാ​​ഞ്ഞി​​രം, മ​​ല​​രി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ലെ നി​​ര​​വ​​ധി വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി.

തി​​രു​​വാ​​ർ​​പ്പ്, അ​​യ്മ​​നം, ആ​​ർ​​പ്പൂ​​ക്ക​​ര, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും വെ​​ള്ള​​പ്പൊ​​ക്കം ഭീ​​തി വി​​ത​​യ്ക്കു​​ന്നു​​ണ്ട്. പ​​ള്ളം, ചി​​ങ്ങ​​വ​​നം, പ​​ന്നി​​മ​​റ്റം, നീ​​ലി​​മം​​ഗ​​ലം ഭാ​​ഗ​​ത്തും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി.