രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സെ​​ന്തി​​ൽ​​കു​​മാ​​റി​​ന് ഇ​​ത് ര​​ണ്ടാം ജ​​ന്മം
Sunday, July 21, 2019 11:04 PM IST
കു​​മ​​ര​​കം: കോ​​ട്ട​​യ​​ത്തു​​നി​​ന്നു കു​​മ​​ര​​ക​​ത്തേ​​ക്ക് ബൈ​​ക്കി​​ൽ യാ​​ത്ര ചെ​​യ്യു​​ന്പോ​​ൾ വീ​​ണ കൂ​​റ്റ​​ൻ ത​​ണ​​ൽ​​മ​​ര​​ത്തി​​ന​​ടി​​യി​​ൽ പെ​​ട്ടെ​​ങ്കി​​ലും സെ​​ന്തി​​ൽ​​കു​​മാ​​ർ അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. കോ​​ട്ട​​യം - കു​​മ​​ര​​കം റോ​​ഡി​​ൽ ഒ​​ന്നാം ക​​ലു​​ങ്കി​​നു സ​​മീ​​പം റോ​​ഡ​​രി​​കി​​ൽ​​നി​​ന്ന ത​​ണ​​ൽ​​മ​​ര​​മാ​​ണ് വീ​​ണ​​ത്.
മ​​രം ചാ​​ഞ്ഞു വ​​രു​​ന്ന​​ത് ക​​ണ്ട​​തോ​​ടെ ബൈ​​ക്കി​​ൽ​​നി​​ന്നു ചാ​​ടി​​യി​​റ​​ങ്ങി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. മ​​ര​​ച്ചി​​ല്ല​​ക​​ൾ ബൈ​​ക്കി​​ന് മു​​ക​​ളി​​ലും ചു​​റ്റു​​മാ​​യും വ​​ലി​​യ ശ​​ബ്ദ​​ത്തോ​​ടെ വീ​​ണെ​​ങ്കി​​ലും സെ​​ന്തി​​ൽ കു​​മാ​​റി​​ന്‍റെ ദേ​​ഹ​​ത്ത് ഒ​​രു ക​​ന്പു പോ​​ലും കൊ​​ണ്ടി​​ല്ല. ബൈ​​ക്കി​​ൽ നി​​ന്നി​​റ​​ങ്ങി​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ താ​​ൻ ഇ​​പ്പോ​​ൾ ജീ​​വ​​നോ​​ടെ ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് സെ​​ന്തി​​ൽ കു​​മാ​​ർ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.
കോ​​ട്ട​​യം ചി​​റ​​യി​​ൽ​​പാ​​ടം പ​​രി​​മ​​ല നി​​വാ​​സ് സെ​​ന്തി​​ൽ​​കു​​മാ​​ർ (36) ബൈ​​ക്കി​​ൽ ത​​വ​​ണ വ്യ​​വ​​സ്ഥ​​യി​​ൽ പാ​​ത്ര​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു വി​​ല്പ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.
മ​​രം വീ​​ണു ബൈ​​ക്ക് ത​​ക​​രു​​ക​​യും പാ​​ത്ര​​ങ്ങ​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​ത്ഭു​​ത​​ക​​ര​​മാ​​യി താ​​ൻ ര​​ക്ഷ​​പെ​​ട്ട​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് സെ​​ന്തി​​ൽ​​കു​​മാ​​ർ