രോ​​ഗി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ പെ​​ട്ടി​​ക്ക​​ട​​യി​​ൽ കീ​​ട​​നാ​​ശി​​നി ത​​ളി​​ച്ചു
Tuesday, August 13, 2019 11:12 PM IST
ക​​റു​​ക​​ച്ചാ​​ൽ: വീ​​ട്ട​​മ്മ ന​​ട​​ത്തു​​ന്ന പെ​​ട്ടി​​ക്ക​​ട​​യി​​ൽ സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ കീ​​ട​​നാ​​ശി​​നി ത​​ളി​​ച്ചു.​​തോ​​ട്ട​​യ്ക്കാ​​ട് ചെ​​ന്പി​​ത്താ​​നം പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ കൊ​​ച്ചു​​ചി​​റ​​യി​​ൽ ശോ​​ഭ​​ന​​യു​​ടെ ക​​ട​​യി​​ലാ​​ണ് കീ​​ട​​നാ​​ശി​​നി ത​​ളി​​ച്ച​​ത്. പ്രാ​​യ​​മാ​​യ അ​​മ്മ ഭാ​​ർ​​ഗ​​വി​​യോ​​ടൊ​​പ്പ​​മാ​​ണ് ശോ​​ഭ​​ന ക​​ഴി​​യു​​ന്ന​​ത്. ന​​ട്ടെ​​ല്ലി​​ന് രോ​​ഗം ബാ​​ധി​​ച്ച ഇ​​വ​​ർ 10 മാ​​സം മു​​ന്പാ​​ണ് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ പ​​ണ​​യ​​പ്പെ​​ടു​​ത്തി സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ൽ പെ​​ട്ടി​​ക്ക​​ട സ്ഥാ​​പി​​ച്ച​​ത്. ഒ​​രു​​ല​​ക്ഷം രൂ​​പ​​യോ​​ളം ചെ​​ല​​വ​​ഴി​​ച്ചാ​​ണ് ക​​ട തു​​ട​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ ക​​ട പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്നു മാ​​റ​​ണ​​മെ​​ന്ന് ഉ​​ട​​മ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് ഇ​​വ​​ർ ത​​മ്മി​​ൽ ത​​ർ​​ക്കം ഉ​​ണ്ടാ​​യ​​താ​​യും ശോ​​ഭ​​ന പ​​റ​​യു​​ന്നു. ക​​രാ​​ർ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കാ​​ൻ ഒ​​രു മാ​​സം അ​​വ​​ശേ​​ഷി​​ക്കെ​​യാ​​ണ് സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ട തു​​റ​​ക്കു​​വാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് കീ​​ട​​നാ​​ശി​​നി ത​​ളി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ത് ശ്വ​​സി​​ച്ച ശോ​​ഭ​​ന​​യ്ക്ക് ത​​ല​​ക​​റ​​ക്ക​​വും ഛർ​​ദി​​യും ഉ​​ണ്ടാ​​യി. ക​​ട​​യി​​ലെ​​ത്തി​​യ​​വ​​ർ​​ക്കും ശാ​​രി​​രി​​ക ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​യി. ക​​ട​​യ്ക്കു​​ള്ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി. ശോ​​ഭ​​ന വാ​​ക​​ത്താ​​നം പോ​​ലീ​​സി​​ലും ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കും പ​​രാ​​തി ന​​ൽ​​കി.