അ​​ഭ​​യ​​ഭ​​വ​​ന് അഭയമായ് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം
Tuesday, August 13, 2019 11:12 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു പോ​​യ ആ​​ർ​​പ്പൂ​​ക്ക​​ര ഈ​​സ്റ്റ്, ഗ്രേ​​റ്റ് ജൂ​​ബി​​ലി മെ​​മ്മോ​​റി​​യ​​ൽ അ​​ഭ​​യ​​ഭ​​വ​​നി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം സ​​ഹാ​​യ​​മെ​​ത്തി​​ച്ചു. 70 വ​​യ​​സി​​ന് മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള 20 വ​​യോ​​ധി​​ക​​രാ​​യ സ്ത്രീ​​ക​​ളാ​​ണ് ഇ​​വി​​ടു​​ത്തെ അ​​ന്തേ​​വാ​​സി​​ക​​ൾ. കി​​ട​​പ്പു രോ​​ഗി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഒ​​ന്നാം നി​​ല​​യി​​ൽ മു​​ട്ട​​റ്റം വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്. അ​​ന്തേ​​വാ​​സി​​ക​​ളെ ക്യാ​​ന്പി​​ലേ​​ക്ക് മാ​​റ്റാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ലേ​​ക്ക് മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ർ​​പ്പൂ​​ക്ക​​ര വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​വി​​ടേ​​ക്ക് മൂ​​ന്നു നേ​​ര​​വും ഭ​​ക്ഷ​​ണ​​വും കു​​ടി​​വെ​​ള്ള​​വും എ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഒ​​രു ന​​ഴ്സ് അ​​ട​​ക്കം അ​​ഞ്ചു ജീ​​വ​​ന​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘം പ​​രി​​ച​​ര​​ണ​​ത്തി​​നു​​ണ്ട്.