ഏ​​റ്റു​​മാ​​നൂ​​രി​​ൽ ക്യാ​​ന്പു​​ക​​ൾ പി​​രി​​ച്ചു​​വി​​ട്ടു തു​​ട​​ങ്ങി
Tuesday, August 13, 2019 11:14 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ളം ഇ​​റ​​ങ്ങി തു​​ട​​ങ്ങി​​യ​​തോ​​ടെ ക്യാ​​ന്പു​​ക​​ൾ പി​​രി​​ച്ചു​​വി​​ട്ടു​​തു​​ട​​ങ്ങി. ക​​റ്റോ​​ട് എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗം ക്യാ​​ന്പാ​​ണ് ഇ​​ന്ന​​ലെ പി​​രി​​ച്ച് വി​​ട്ട​​ത്.
ബാ​​ക്കി​​യു​​ള്ള മൂ​​ന്ന് പു​​ന്ന​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ൾ, അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ൾ, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക്യാ​​ന്പു​​ക​​ൾ പി​​രി​​ച്ചു വി​​ടാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഈ​​രാ​​റ്റു​​പേ​​ട്ട, പൂ​​ഞ്ഞാ​​ർ മേ​​ഖ​​ല​​യി​​ൽ ഉ​​രു​​ൾ പൊ​​ട്ടാ​​നും ഇ​​നി​​യും മ​​ഴ പെ​​യ്യാ​​നു​​മു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന വാ​​ർ​​ത്ത വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ തി​​രി​​കെ ക്യാ​​ന്പു​​ക​​ളി​​ൽ ത​​ന്നെ ത​​ങ്ങി.
തി​​രി​​കെ വീ​​ട്ടി​​ൽ എ​​ത്തി​​യാ​​ലും വീ​​ട് വൃ​​ത്തി​​യാ​​ക്കി താ​​മ​​സ യോ​​ഗ്യ​​മാ​​ക്കു​​ന്പോ​​ഴേ​​ക്കും ഇ​​നി​​യും വെ​​ള്ളം പൊ​​ങ്ങി​​യെ​​ങ്കി​​ലോ എ​​ന്ന ഭീ​​തി പ​​ര​​ന്ന​​തോ​​ടെ​​യാ​​ണ് ആ​​ളു​​ക​​ൾ പി​​രി​​ഞ്ഞു​​പോ​​കാ​​തെ ക്യാ​​ന്പു​​ക​​ളി​​ൽ ത​​ന്നെ ത​​ങ്ങി​​യ​​തെ​​ന്നു ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് പു​​ല്ലാ​​ട്ട് പ​​റ​​ഞ്ഞു. ഒ​​ന്പ​​ത് ക്യാ​​ന്പു​​ക​​ളി​​ൽ ബാ​​ക്കി​​യു​​ള്ള അ​​ഞ്ച് ക്യാ​​ന്പു​​ക​​ളി​​ൽ ഇ​​പ്പോ​​ഴും ആ​​ളു​​ക​​ൾ താ​​മ​​സി​​ക്കു​​ക​​യാ​​ണ്.
ഇ​​ന്ന​​ലെ ഏ​​റ്റു​​മാ​​നൂ​​ർ പ്ര​​ദേ​​ശ​​ത്ത് രാ​​വി​​ലെ പെ​​യ്ത മ​​ഴ​​യും മൂ​​ടി കെ​​ട്ടി​​യ കാ​​ലാ​​വ​​സ്ഥ​​യും കൂ​​ടു​​ത​​ൽ ആ​​ശ​​ങ്ക പ​​ര​​ത്തി. എ​​റ്റു​​മാ​​നൂ​​ർ പ്ര​​ദേ​​ശ​​ത്ത് ആ​​രം​​ഭി​​ച്ച ഒ​​ന്പ​​തു ക്യാ​​ന്പു​​ക​​ളി​​ലാ​​യി 1068 ആ​​ളു​​ക​​ൾ അ​​ഭ​​യം തേ​​ടി​​യി​​രു​​ന്നു.