ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​കാ​​ൻ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യും
Tuesday, August 13, 2019 11:14 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യും. പ്ര​​ള​​യ​​ബാ​​ധി​​ത​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ വ​​സ്ത്ര​​ങ്ങ​​ള​​ട​​ക്കം ശേ​​ഖ​​രി​​ച്ച് ന​​ൽ​​കു​​ന്ന​​തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ക​​ള​​ക്ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ച്ചു.
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ എ​​ട്ടു​​കെ​​ട്ടി​​ലെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​നി​​ലാ​​ണ് ക​​ള​​ക്‌​​ഷ​​ൻ സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. എ​​ൻ​​എ​​സ്എ​​സ് വി​​ഭാ​​ഗ​​ത്തി​​നാ​​ണ് ഏ​​കോ​​പ​​ന ചു​​മ​​ത​​ല.
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ക​​ള​​ക്ഷ​​ൻ സെ​​ന്‍റ​​റി​​ന് പു​​റ​​മെ കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ൽ എ​​ൻ​​എ​​സ്എ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജി​​ല്ലാ​​ത​​ല ശേ​​ഖ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ ഇ​​ന്നു​​മു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങും. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് (മേ​​രി ബെ​​ഞ്ച​​മി​​ൻ - 97444575932), എ​​റ​​ണാ​​കു​​ള​​ത്ത് തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജ് (ഡോ. ​​ര​​മ്യ രാ​​മ​​ച​​ന്ദ്ര​​ൻ - 9446035607), ഇ​​ടു​​ക്കി​​യി​​ൽ മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് (രൂ​​പാ ജോ​​സ് - 8848935165), പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ് (എ​​സ്. സ​​ജി​​ത് ബാ​​ബു - 8075689951) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ശേ​​ഖ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ക. ജി​​ല്ലാ​​ത​​ല ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ. എം.​​ജെ. മാ​​ത്യു​​വി​​നെ (9447384743) ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ പ​​റ​​ഞ്ഞു.