ദു​​രി​​ത​​മൊ​​ഴി​​യാ​​തെ ത​​ല​​യാ​​ഴം
Tuesday, August 13, 2019 11:16 PM IST
വൈ​​ക്കം: ത​​ല​​യാ​​ഴ​​ത്തും വെ​​ച്ചൂ​​രി​​ലും ദു​​രി​​ത​​മൊ​​ഴി​​യു​​ന്നി​​ല്ല. ക​​രി​​യാ​​റും മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യും ക​​ട​​ന്നു പോ​​കു​​ന്ന ത​​ല​​യാ​​ഴ​​ത്ത് ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ തീ​​ര​​ത്തും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ലു​​മു​​ള്ള കു​​ടും​​ബ​​ങ്ങ​​ൾ ക​​ടു​​ത്ത വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്.
ത​​ല​​യാ​​ഴ​​ത്തി​​ന്‍റെ കി​​ഴ​​ക്ക​​ൻ പ്ര​​ദേ​​ശ​​മാ​​യ പ​​ള്ളി​​യാ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ക​​യാ​​ണ്.​​പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞ വെ​​ള്ളം മ​​ഴ ക​​ന​​ത്താ​​ൽ വീ​​ടു​​ക​​ളി​​ലേ​​യ്ക്കു ക​​യ​​റു​​മെ​​ന്ന സ്ഥി​​തി​​യി​​ലാ​​ണ്.
തോ​​ട്ട​​കം മു​​ണ്ടാ​​ർ അ​​ഞ്ചാം ബ്ലോ​​ക്ക്, മു​​പ്പ​​തി​​ൽ, പ​​ന​​ച്ചി​​ത്തു​​രു​​ത്ത്, വ​​ട്ടു​​ക്ക​​രി, തോ​​ട്ട​​കം പ​​ള്ളി​​ക്ക് തെ​​ക്കു​​ഭാ​​ഗം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങി​​യി​​ട്ടി​​ല്ല.
ത​​ല​​യാ​​ഴ​​ത്തെ ഏ​​ക ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പാ​​യ തോ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ 50 കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി 200 ഓ​​ളം പേ​​ർ താ​​മ​​സി​​ക്കു​​ന്നു​​ണ്ട്. വൈ​​ക്ക​​ത്തി​​ന്‍റെ നെ​​ല്ല​​റാ​​യ വെ​​ച്ചൂ​​രി​​ൽ ജ​​ല​​നി​​ര​​പ്പു ഉ​​യ​​രു​​ക​​യാ​​ണ്.
വെ​​ച്ചു​​രി​​ലെ ദേ​​വ​​സ്വം ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് കൃ​​ഷി ന​​ശി​​ക്കു​​മെ​​ന്ന നി​​ല​​യി​​ലാ​​ണ്. കെ​​വി ക​​നാ​​ലി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ കൃ​​ഷി വെ​​ള്ള​​ത്തി​​ലാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ.
വെ​​ച്ചൂ​​രി​​ലെ ഔ​​ട്ട് പോ​​സ്റ്റി​​ന്‍റെ സ​​മീ​​പ​​ത്തെ അ​​ഞ്ച്, ഒ​​ന്പ​​ത് വാ​​ർ​​ഡു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ൾ വെ​​ള്ള​​ക്കെ​​ട്ടു ദു​​രി​​ത​​ത്തി​​ലാ​​ണ്.
വെ​​ച്ചൂ​​ർ ദേ​​വീ​​വി​​ലാ​​സം സ്കൂ​​ളി​​ലെ ക്യാ​​ന്പി​​ൽ നൂ​​റോ​​ളം കു​​ടും​​ബ​​ങ്ങ​​ളു​​ണ്ട്. വെ​​ച്ചൂ​​രി​​ലെ നാ​​ട്ടു തോ​​ടു​​ക​​ളും ഇ​​ട​​ത്തോ​​ടു​​ക​​ളും മാ​​ലി​​ന്യ​​മ​​ടി​​ഞ്ഞ് ഒ​​ഴു​​ക്കു നി​​ല​​ച്ചു കി​​ട​​ക്കു​​ന്ന​​തും വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​തം വ​​ർ​​ധി​​പ്പി​​ക്കാ​​നി​​ട​​യാ​​ക്കി.