ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 218 പേ​ർ എ​ത്തി; രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Wednesday, August 14, 2019 9:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ എ​ത്തി​യ​ത് നി​ര​വ​ധി ആ​ളു​ക​ൾ. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലും ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി സ്കൂ​ളി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടു ക്യാ​ന്പു​ക​ളി​ലു​മാ​യി ഇ​ന്ന​ലെ 218 പേ​ർ എ​ത്തി. സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ 66 പേ​രും ജെ​ജെ മ​ർ​ഫി സ്കൂ​ളി​ൽ 152 പേ​രു​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ 25 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് 24 പു​രു​ഷ​ന്മാ​രും 26 സ്ത്രീ​ക​ളും 16 കു​ട്ടി​ക​ളും ജെ​ജെ മ​ർ​ഫി സ്കൂ​ളി​ൽ 63 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് 56 പു​രു​ഷ​ന്മാ​രും 69 സ്ത്രീ​ക​ളും 27 കു​ട്ടി​ക​ളു​മാ​ണ് ഉ​ള്ള​ത്. ഏ​ന്ത​യാ​ർ, കൊ​ടു​ങ്ങ, വ​ല്യേ​ന്ത, ഇ​ളം​കാ​ട്, കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ൾ ക്യാ​ന്പു​ക​ളി​ൽ ഉ​ള്ള​ത്. രാ​ത്രി വൈ​കി​യും ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളാ​യ​വ​രെ കൂ​ട്ടി​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു രോ​ഗി​ക​ളാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. 24 മ​ണി​ക്കൂ​റും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ജീ​വ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന​ലെ കൊ​ടു​ങ്ങ, മേലേത്തടം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് അ​ധി​കൃ​ത​ർ മൈ​ക്കി​ലൂ​ടെ മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ പെ​യ്യാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി.