മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന
Wednesday, August 14, 2019 9:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് സ​ഹാ​യ​വു​മാ​യി വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​വി​എ​സ്എ (കേ​ര​ള വെ​റ്റ​റി​ന​റി​ൻ​സ് സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ) രം​ഗ​ത്ത്. അ​നേ​കാ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് മൃ​ഗ​പ​രി​പാ​ല​ന​മാ​ണ് ഏ​ക വ​രു​മാ​ന​മെ​ന്ന​തി​നാ​ല്‍ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള സം​ഘ​ട​ന​യെ​ന്ന നി​ല​യി​ല്‍ അ​നേ​കം കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി നി​ല​നി​റു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഡെ​ന്നീ​സ് തോ​മ​സ്, ഡോ. ​ജ​യ​ദേ​വ​ന്‍, ഡോ. ​രാ​ഹു​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ല്‍ ക​ള​ക്ഷ​ന്‍ പോ​യി​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും മ​റ്റും ന​ല്‍​കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9447355780, 9497323703, 9446201684 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.