കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം: ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Wednesday, August 14, 2019 9:45 PM IST
കു​റ​വി​ല​ങ്ങാ​ട്: മാ​ർ​ത്തോ മ്മാ ന​സ്രാ​ണി പാ​ര​ന്പ​ര്യം ഉ​ദ്ഘോ​ഷി​ച്ച് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും. പ​തി​ന​യ്യാ​യി​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി.
സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രൗ​ഢോ​ജ്വ​ല സ​മ്മേ​ള​നത്തി​ന് തു​ട​ക്ക​മാ​കും. സീ​റോ മ​ല​ബാ​ർ സ​ഭാ​ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ത​ല​വ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​റോ മ​ല​ങ്ക​ര​സ​ഭാ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ​ബാ​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ർ​ത്തോമ്മാ സ​ഭാ ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ ത​ല​വ​ൻ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, ക്നാ​നാ​യ യാ​ക്കോ​ബാ​യ സ​ഭാത​ല​വ​ൻ മാ​ർ സെ​വേ​റി​യോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭാ​ത​ല​വ​ൻ ബ​സേ​ലി​യോ​സ് മാ​ർ സി​റി​ൾ മെ​ത്രാ​പ്പോ​ലീ​ത്ത, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​രും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.
വ്യ​ക്തി​ക​ളാ​യും കു​ടും​ബ​ങ്ങ​ളാ​യും സം​ഘ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​വും ന​ൽ​കും. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം kuravilangadpally.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​ള്ളി​യി​ലു​ള്ള സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ ഇ​ന്നു​കൂ​ടി അ​വ​സ​രം ല​ഭ്യ​മാ​ണ്.