ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, August 14, 2019 9:45 PM IST
ഇ​ട​മ​റ്റം: ഇ​ട​മ​റ്റം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും വ​ള്ളോം​കു​ളം റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഭ​ക്ഷ്യ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ 18 നു ​രാ​വി​ലെ 10.45 ന് ​ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ൾ​സ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ത്തും. ഐ​ഡി​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മൂ​ലേ​ച്ചാ​ലി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെയ്യും. ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് പാ​ലാ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ഡോ. ​തെരസ്‌ലിൻ ലൂ​യി​സ് ക്ലാ​സെ​ടു​ക്കും.

റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട്
പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ന്ന് എം​എ​ൽ​എ

കു​റ​വി​ല​ങ്ങാ​ട്: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​വി​ധ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട​ക​ൾ തെ​ളി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​ക്കാ​ലം ശ​ക്തി​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി ആ​ദ്യ ഘ​ട്ട​മാ​യി ഭൂ​രി​പ​ക്ഷം സ്ഥ​ല​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ശ​ക്ത​മാ​യ വെ​ള്ളം വ​ര​വി​നെ​ത്തു​ട​ർ​ന്ന് ഓ​ട​ക​ളിലെ​ല്ലാം ചെ​ളി നി​റ​ഞ്ഞു. വി​വി​ധ റോ​ഡു​ക​ളി​ൽ ഓ​ട വൃ​ത്തി​യാ​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എംഎ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.