സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Wednesday, August 14, 2019 9:45 PM IST
രാ​മ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ​ദി​നാ​ഘോ​ഷം ന​ട​ത്തും. ഇന്നു ​രാ​വി​ലെ 8.30 ന് ​സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ൽ പ​താ​ക ഉ​യ​ർ​ത്തും. സ​ഫ​ലം 55 പ്ല​സ് സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ​പി​ള്ള ക​ള​രി​യ്ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​മി​നി സി​ന്നി പ്ര​സം​ഗി​ക്കും.
പാ​ലാ: കെ​ടി​യു​സി-​എം പാ​ലാ ടൗ​ണി​ൽ ഇ​ന്ന് സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ക്കും. ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് യൂ​ണി​യ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ടൗ​ണി​ൽ മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം ന​ട​ത്തും. സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ, ചെ​ത്തി​മ​റ്റം, കൊ​ട്ടാ​ര​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ പ​താ​ക ഉ​യ​ർ​ത്തും.
പാ​ലാ: സ​ഫ​ലം 55 പ്ല​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി. ​കാ​പ്പ​ൻ പ​താ​ക​യു​യ​ർ​ത്തും. ഡോ. ​രാ​ജു ഡി. ​കൃ​ഷ്ണ​പു​രം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.
ഈ​രാ​റ്റു​പേ​ട്ട: വാ​ക്കേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ടൗ​ൺ ചു​റ്റി സൗ​ഹൃ​ദ​റാ​ലി​യും ന​ട​ത്തും. രാ​വി​ലെ 7.30 ന് ​ചേ​ന്നാ​ട് ക​വ​ല​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​കെ. ക​ബീ​ർ പ​താ​ക​യു​യ​ർ​ത്തും. വാ​ക്കേ​ഴ്സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി വി.​എം. അ​ബ്ദു​ള്ളാ​ഖാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കും. നൈ​സ​ൽ കൊ​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.