പാ​ലാ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ: ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തി
Wednesday, August 14, 2019 9:46 PM IST
പാ​ലാ: 37-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യി ബി​ഷ​പ്സ് ഹൗ​സി​ൽ ആ​ലോ​ച​നാ​യോ​ഗം ന​ട​ന്നു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​യും ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും​കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു.
ഡി​സം​ബ​ർ 19 മു​ത​ൽ 23 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ പ​ക​ൽ ക​ണ്‍​വ​ൻ​ഷ​നും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. സീറോ മ​ല​ങ്ക​ര സഭ മേജർ ആർച്ച് ബിഷപ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാർ ക്ലീ​മി​സ് കാതോലിക്കാബാവ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.
ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ന്‍റെ ബ​ജ​റ്റ് ജോ​ണി​ച്ച​ൻ കൊ​ട്ടു​കാ​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പാ​ലാ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ഫാ. ​മാ​ത്യു പു​തി​യി​ടം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ൽ, ത​ങ്ക​ച്ച​ൻ ശ്രാ​ന്പി​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ ത​ട​ത്തി​ൽ, ജോ​ർ​ജു​കു​ട്ടി ഞാ​വ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽകി.