മഴ തുടരുന്നു; ദുരിതവും
Wednesday, August 14, 2019 9:50 PM IST
കോ​​ട്ട​​യം: രാ​​ത്രി മു​​ഴു​​വ​​ൻ തോ​​രാ​​തെ തി​​മി​​ർ​​ത്തു​​പെ​​യ്ത മ​​ഴ ജി​​ല്ല​​യി​​ലെ ജ​​ന​​ങ്ങ​​ളെ വീ​​ണ്ടും ഭ​​യ​​ച​​കി​​ത​​രാ​​ക്കി. ഒ​​റ്റ രാ​​ത്രി​​യി​​ൽ പെ​​യ്ത മ​​ഴ മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ത്തി. പാ​​ലാ ന​​ഗ​​ര​​ത്തി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും വെ​​ള്ളം ചെ​​റി​​യ തോ​​തി​​ൽ ക​​യ​​റി. ന​​ഗ​​ര​​വാ​​സി​​ക​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​യി. പാ​​ലാ ന​​ഗ​​ര​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി​​യെ​​ന്നും കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വ് കൂ​​ടി​​യെ​​ന്നും അ​​റി​​ഞ്ഞ​​തോ​​ടെ കോ​​ട്ട​​യ​​ത്തും പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലു​​മു​​ള്ള​​വ​​രു​​ടെ ആ​​ശ​​ങ്ക വ​​ർ​​ധി​​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 7143 കു​ടും​ബ​ങ്ങ​ളി​ലെ 22291 ആ​ളു​ക​ൾ 177 ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു.
പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ താ​​ഴ്ന്നു തു​​ട​​ങ്ങി​​യ വെ​​ള്ളം ഒ​​ര​​ടി​​യോ​​ളം വീ​​ണ്ടും ഉ​​യ​​ർ​​ന്നു. പാ​​ലാ മേ​​ഖ​​ല​​യി​​ൽ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ക​​യ​​റി​​യ വെ​​ള്ളം ഉ​​ച്ച​​യോ​​ടെ ഇ​​റ​​ങ്ങി. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ തു​​ട​​ങ്ങി​​യ മ​​ഴ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ​​യാ​​ണ് ശ​​മി​​ച്ച​​ത്. പ​​ക​​ൽ സ​​മ​​യ​​ത്ത് ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്തി​​ല്ല. തെ​​ളി​​ഞ്ഞ കാ​​ലാ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.
മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ൽ മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​യെ​​ന്ന​​വ​​ണ്ണം നൂ​​റി​​ല​​ധി​​കം കു​​ടും​​ബ​​ങ്ങ​​ളെ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​പാ​​ർ​​പ്പി​​ച്ചി​​രു​​ന്നു. മ​​ല​​യോ​​ര മേ​​ഖ​​ല​​യാ​​യ ഈ​​രാ​​റ്റു​​പേ​​ട്ട, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ർ, വാ​​ഗ​​മ​​ണ്‍, ത​​ല​​നാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് അ​​തി​​തീ​​വ്ര മ​​ഴ​​യു​​ണ്ടാ​​യ​​ത്. മ​​ണി​​മ​​ല​​യാ​​റ്റി​​ലും മൂ​​വാ​​റ്റു​​പ​​ഴ​​യാ​​റ്റി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു. പ​​ഴ​​യി​​ടം കോ​​സ് വേ​​യി​​ൽ വെ​​ള്ളം ക​​യ​​റി.
പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ ഇ​​പ്പോ​​ഴും വെ​​ള്ള​​ക്കെ​​ട്ടും ദു​​രി​​ത​​വു​​മാ​​ണ്. പ​​ല​​യി​​ട​​ത്തും റോ​​ഡി​​ൽ​​നി​​ന്നും വെ​​ള്ളം ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. കു​​മ​​ര​​കം റോ​​ഡി​​ൽ ഇ​​പ്പോ​​ഴും ഗ​​താ​​ഗ​​തം ഭാ​​ഗി​​ക​​മാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ അ​​ഞ്ചാം ദി​​വ​​സ​​വും ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. വൈ​​ക്കം, ഇ​​ട​​യാ​​ഴം, ടി​​വി​​പു​​രം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു.

മി​​ണ്ടാ​​പ്രാ​​ണി​​ക​​ൾ​​ക്കാ​​യും
ക്യാ​​ന്പു​​ക​​ൾ

കു​​മ​​ര​​കം: മ​​നു​​ഷ്യ​​ർ​​ക്കു മാ​​ത്ര​​മ​​ല്ല, മി​​ണ്ടാ​​പ്രാ​​ണി​​ക​​ൾ​​ക്കു​​മു​​ണ്ട് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്തെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രു​​ടെ പ​​ശു​​ക്ക​​ൾ​​ക്കും ആ​​ടു​​ക​​ൾ​​ക്കും മ​​റ്റു വ​​ള​​ർ​​ത്തു മൃ​​ഗ​​ങ്ങ​​ൾ​​ക്കു​​മാ​​യി ക്യാ​​ന്പു​​ക​​ൾ തു​​ട​​ങ്ങി.
വൈ​​ക്കം താ​​ലൂ​​ക്കി​​ൽ ആ​​റു മൃ​​ഗ​​സം​​ര​​ക്ഷ​​ണ ക്യാ​​ന്പു​​ക​​ളാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ലെ ക്യാ​​ന്പി​​ൽ 25 മൃ​​ഗ​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കു​​ന്നു. ഉ​​ദ​​യ​​നാ​​പു​​ര​​ത്തും ചെ​​ന്പി​​ലും ഏ​​നാ​​ദി​​യി​​ലും 20 വീ​​തം മൃ​​ഗ​​ങ്ങ​​ളെ​​യും ബ്ര​​ഹ്മ​​മം​​ഗ​​ല​​ത്ത് 25 ക​​ന്നു​​കാ​​ലി​​ക​​ളെ​​യും കൂ​​ട്ടു​​മ്മേ​​ൽ 30 മൃ​​ഗ​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്കു​​ന്നു.
ക​​ടു​​ത്തു​​രു​​ത്തി, മാ​​ട​​പ്പ​​ള്ളി, പ​​ള്ളം, ഏ​​റ്റു​​മാ​​നു​​ർ, ഈ​​രാ​​റ്റു​​പേ​​ട്ട, കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, അ​​യ്മ​​നം, ആ​​ർ​​പ്പൂ​​ക്ക​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നാ​​ൽ​​ക്കാ​​ലി​​ക​​ളെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ എ​​ത്തി​​ച്ച് സം​​ര​​ക്ഷി​​ച്ചു വ​​രു​​ന്നു. ഇ​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് വൈ​​ക്കോ​​ലും കാ​​ലി​​ത്തീ​​റ്റ​​യും എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്നു​​ണ്ട്.
പ്ര​​ള​​യ​​ത്തി​​ൽ ജി​​ല്ല​​യി​​ൽ ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പി​​ന് 65 ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പാ​​ൽ സം​​ഭ​​ര​​ണ​​ത്തി​​ൽ 3000 ലി​​റ്റ​​റി​​ന്‍റെ കു​​റ​​വു​​മു​​ണ്ട്. ഒ​​ന്പ​​തു പ​​ശു​​ക്ക​​ളും ര​​ണ്ട് കി​​ടാ​​രി​​ക​​ളും ര​​ണ്ടു കി​​ടാ​​ക്ക​​ളും ച​​ത്തു.