ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ൽ
Wednesday, August 14, 2019 9:50 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​വം, കോ​​മ​​ങ്കേ​​രി​​ച്ചി​​റ, ന​​ക്രാ​​ൽ, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​റാ​​ൽ, വെ​​ട്ടി​​ത്തു​​രു​​ത്തി, മു​​ള​​യ്ക്കാം​​തു​​രു​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ജ​​ല​​നി​​ര​​പ്പി​​നു കു​​റ​​വി​​ല്ല. പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ 1500ലേ​​റെ വീ​​ടു​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​ണ്. തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ വേ​​ഷ്ണാ​​ൽ, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ണ്ണ​​ങ്കേ​​രി, പു​​ലി​​ക്കു​​ഴി, ത​​ട്ടാ​​ശേ​​രി മേ​​ഖ​​ല​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ അ​​തീ​​വ ദു​​രി​​ത​​ത്തി​​ലാ​​ണ്.
ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വെ​​ള്ള​​ക്കെ​​ട്ടു​​ള്ള​​തി​​നാ​​ൽ ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ൽ​​നി​​ന്നു​​ള്ള ബ​​സു​​ക​​ൾ ക​​ഴി​​ഞ്ഞ നാ​​ലു​​ദി​​വ​​സ​​ങ്ങ​​ളാ​​യി സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. തി​​രു​​വ​​ല്ല, എ​​ട​​ത്വ, ത​​ക​​ഴി, അ​​ന്പ​​ല​​പ്പു​​ഴ വ​​ഴി ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്. ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ൽ​​നി​​ന്നു​​ള്ള ബ​​സു​​ക​​ൾ മ​​ങ്കൊ​​ന്പു​​വ​​രെ സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.