റേ​​ഷ​​ൻ കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ൾ​​ക്ക് ന​​ൽ​​കാ​​ൻ കേ​​ന്ദ്രം സൗ​​ജ​​ന്യ​​മാ​​യി അ​​രി ന​​ൽ​​ക​​ണം
Wednesday, August 14, 2019 10:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​ള​​യ​​ബാ​​ധി​​ത ജി​​ല്ല​​ക​​ളി​​ലെ റേ​​ഷ​​ൻ കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ച​​തു​​പോ​​ലെ ഈ ​​വ​​ർ​​ഷ​​വും സൗ​​ജ​​ന്യ​​മാ​​യി അ​​രി ന​​ൽ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ചേ​​ർ​​ന്ന ഓ​​ൾ ഇ​​ന്ത്യാ റേ​​ഷ​​ൻ കാ​​ർ​​ഡ് ഹോ​​ൾ​​ഡേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യോ​​ഗം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സെ​​പ്റ്റം​​ബ​​ർ, ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ അ​​ഞ്ച് കി​​ലോ​​ഗ്രാം വീ​​തം അ​​രി പ്ര​​ള​​യ​​ബാ​​ധി​​ത ജി​​ല്ല​​ക​​ളി​​ൽ എ​​ല്ലാ കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ൾ​​ക്കും സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്നു.
തീ​​ര​​ദേ​​ശ മേ​​ഖ​​ല​​ക​​ളി​​ലും, മ​​ല​​യോ​​ര പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലും അ​​രി​​യോ​​ടൊ​​പ്പം, മ​​ണ്ണെ​​ണ്ണ കൂ​​ടി സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്നും യോ​​ഗം കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് കേ​​ന്ദ്ര ഭ​​ക്ഷ്യ​​മ​​ന്ത്രി രാം​​വി​​ലാ​​സ് പാ​​സ്വാ​​ൻ, കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം മ​​ന്ത്രി ധ​​ർ​​മ്മേ​​ന്ദ്ര പ്ര​​ധാ​​ൻ എ​​ന്നി​​വ​​ർ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റും പെ​​രി​​ങ്ങ​​ര ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ പേ​​ഴ്സ​​ണു​​മാ​​യ ഷൈ​​നി ചെ​​റി​​യാ​​ൻ അ​​ദ്ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​ഖി​​ലേ​​ന്ത്യാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബേ​​ബി​​ച്ച​​ൻ മു​​ക്കാ​​ട​​ൻ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ സ്മി​​താ പി ​​നാ​​യ​​ർ, ലേ​​ഖാ ഗോ​​പി​​നാ​​ഥ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജൂ​​ലി സു​​രേ​​ഷ്, സൈ​​രാ മൈ​​ക്കി​​ൾ, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മി​​നി തോ​​മ​​സ്, ഗോ​​പി​​നാ​​ഥ​​ൻ നാ​​യ​​ർ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ സി​​ന്ധു എ​​സ്, ജ്യോ​​തി ജോ, ​​ച​​ന്ദ്രി​​ക എ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.