ബയോ മെഡി. എത്തിക്സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണം ഇന്ന്
Wednesday, August 14, 2019 11:06 PM IST
മു​ടി​യൂ​ർ​ക്ക​ര: വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​വും മു​ടി​യൂ​ർ​ക്ക​ര തി​രു​ക്കു​ടും​ബ ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​ന്ന ഒ​രു വ​ർ​ഷ​ത്തെ ക്രി​സ്ത്യ​ൻ ബ​യോ മെ​ഡി​ക്ക​ൽ എ​ത്തി​ക്സ് ഡി​പ്ലോ​മ കോ​ഴ്സ് ഇ​ന്നു പൂ​ർ​ത്തി​യാ​കും. മു​ടി​യൂ​ർ​ക്ക​ര തി​രു​ക്കു​ടും​ബ പാ​രീ​ഷ് ഹാ​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ജ​യി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.
എംജി സർവകലാശാല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൗ​ര​സ​ത്യ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ബൈ​ബി​ൾ ക്ലാ​സ് മു​ടി​യൂ​ർ​ക്ക​ര പ​ള്ളി​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജെ​യിം​സ് ക​ല​യം​ക​ണ്ടം അ​റി​യി​ച്ചു. ഫോ​ൺ: 9447890622.