ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ജെ​യ്ൻ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം
Wednesday, August 14, 2019 11:06 PM IST
കോ​​ട്ട​​യം: ബാ​​ല്യ​​ത്തി​​ലേ​​ക്കൊ​​രു മ​​ട​​ക്കം കൊ​​തി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​തു സാ​​ധ്യ​​മാ​​ക്കി​​ക്കൊ​​ടു​​ക്കു​​ക​​യാ​​ണ് സി. ​​ഡേ​​വി​​ഡ് ജെ​​യ്ൻ ത​​ന്‍റെ ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ. ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി ആ​​ർ​​ട്ട് ഗാ​​ല​​റി​​യി​​ൽ 21 ചി​​ത്ര​​ങ്ങ​​ളാ​​ണ് ജെ​​യ്ൻ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ബാ​​ല​​വേ​​ല​​യ്ക്കും കു​​ട്ടി​​ക​​ൾ​​ക്കു നേ​​രെ​​യു​​ള്ള ചൂ​​ഷ​​ണ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ​​യാ​​ണ് ഇ​​ദ്ദേ​​ഹം ചി​​ത്ര​​ര​​ച​​ന തു​​ട​​ങ്ങി​​യ​​ത്.
അ​​ക്രി​​ലി​​ക് ചി​​ത്ര​​ങ്ങ​​ളും എ​​ണ്ണ​​ച്ചാ​​യ ചി​​ത്ര​​ങ്ങ​​ളു​​മാ​​ണ് ജോ​​യ​​സ് മൊ​​മ​​ന്‍റ്സ് എ​​ന്ന ശ്രേ​​ണി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ചി​​ത്ര​​ക​​ല​​യ്ക്കാ​​യി ജീ​​വി​​തം സ​​മ​​ർ​​പ്പി​​ച്ച ജെ​​യ്ൻ ത​​ന്‍റെ ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ കു​​ട്ടി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി നി​​ര​​ന്ത​​ര​​മാ​​യി പോ​​രാ​​ടു​​ന്നു.
ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​നം ഇ​​ന്ന് അ​​വ​​സാ​​നി​​ക്കും. രാ​​വി​​ലെ 10.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 6.30 വ​​രെ​​യാ​​ണു പ്ര​​ദ​​ർ​​ശ​​നം.