മ​​ങ്കു​​ഴി പാ​​ട​​ത്തും മ​​ട വീ​​ണ് നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ചു
Wednesday, August 14, 2019 11:06 PM IST
കു​​മ​​ര​​കം: വി​​ത​​ച്ചി​​ട്ട് ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞ മ​​ങ്കു​​ഴി പാ​​ട​​ത്തെ നെ​​ല്ല് വെ​​ള​​ള​​ത്തി​​ന​​ടി​​യി​​ലാ​​യി 400 ഏ​​ക്ക​​റു​​ള്ള പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ല്ല് സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ക​​ർ​​ഷ​​ക​​ർ ദി​​വ​​സ​​ങ്ങ​​ളാ​​യി ക​​ഷ്ട​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടു കൂ​​ടി​​യാ​​ണു മ​​ട​​വീ​​ണ​​ത്. മ​​ങ്കു​​ഴി മേ​​ലു പ​​ള്ളി​​ച്ചി​​റ​​യി​​ലാ​​ണ് പു​​റം ബ​​ണ്ട് ത​​ക​​ർ​​ന്ന് മ​​ട​​വീ​​ണ​​ത്. ക​​ർ​​ഷ​​ക​​രും 40 തൊ​​ഴി​​ലാ​​ളി​​ക​​ളും കൂ​​ടി തെ​​ങ്ങും​​കു​​റ്റി​​ക​​ളും ടി​​ൻ ഷീ​​റ്റു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് താ​​ല്ക്കാ​​ലി​​ക​​മാ​​യി പു​​റം​​ഭാ​​ഗം ത​​ട​​ഞ്ഞ് ക​​ണ്ട​​ത്തി​​ൽ​​നി​​ന്നും ക​​ട്ട കു​​ത്തി​​വ​​ച്ചു മ​​ട ഇ​​ട്ടു. പാ​​ട​​ത്തി​​ന്‍റെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും ക​​വി​​ഞ്ഞു വെ​​ള്ളം ക​​യ​​റിക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ നെ​​ൽ​​ച്ചെ​​ടി​​ക​​ൾ സം​​ര​​ക്ഷി​​ക്കാ​​കാ​​മെ​​ന്ന പ്ര​​തി​​ക്ഷ ഇ​​ല്ലെ​​ന്ന് ക​​ണ്‍​വീ​​ന​​ർ ഷി​​ബു ചെ​​ന്പോ​​ടി​​ത്ത​​റ പ​​റ​​ഞ്ഞു.