ക്യാന്പിൽനിന്നു വീട്ടിലെത്തിയവർ ക്യാന്പിലേക്കുതന്നെ മടങ്ങി
Wednesday, August 14, 2019 11:06 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി മു​​ത​​ൽ മ​​ഴ വീ​​ണ്ടും ശ​​ക്ത​​മാ​​യ​​തോ​​ടെ ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ പ്ര​​ദേ​​ശ​​ത്ത് വെ​​ള്ളം ക​​യ​​റി​​യ​​തി​​നാ​​ൽ ആ​​ളു​​ക​​ൾ വീ​​ടു​​ക​​ളി​​ൽ​​നി​​ന്നും ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി. വെ​​ള്ള​​മി​​റ​​ങ്ങി തു​​ട​​ങ്ങി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം മു​​ത​​ൽ പ​​ല​​ക്യാ​​ന്പു​​ക​​ളും പി​​രി​​ച്ചു വി​​ട്ടി​​രു​​ന്നു. ആ​​ളു​​ക​​ൾ വീ​​ട്ടി​​ലെ​​ത്തി അ​​ടി​​ഞ്ഞു കൂ​​ടി​​യ ചെ​​ളി​​യും പാ​​യ​​ലും വൃ​​ത്തി​​യാ​​ക്കി താ​​മ​​സം തു​​ട​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ഴ പി​​ന്നെ​​യും ശ​​ക്തി പ്രാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​ന് ര​​ണ്ടി​​നു വെ​​ള്ളം ക​​യ​​റി തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണു വീ​​ണ്ടും ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കും മാ​​റി തു​​ട​​ങ്ങി​​യ​​ത്. പേ​​രൂ​​ർ മൂ​​ലേ​​റ്റ് ജം​​ഗ്ഷ​​നു​​സ​​മീ​​പം 12 വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. പാ​​റ​​ന്പു​​ഴ കു​​ത്തോ​​ട്ട് തോ​​ട്ടി​​ലേ​​ക്കു വെ​​ള്ള​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക് നി​​ല​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​വി​​ടെ വെ​​ള്ളം ഉ​​യ​​ർ​​ന്ന​​ത്. പേ​​രൂ​​ർ അ​​ര​​യി​​രം​​ഭാ​​ഗ​​ത്ത് 50 വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി.

സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യി​​ൽ​​നി​​ന്നും പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി ചെ​​യ്തി​​രു​​ന്ന അ​​ന്പാ​​ട്ട് ഫി​​ലി​​പ്പി​​ന്‍റെ ഒ​​രേ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്ത് കൃ​​ഷി ചെ​​യ്തി​​രു​​ന്ന 2000 ചു​​വ​​ട് ക​​പ്പ​​യും ന​​ശി​​ച്ചു. ര​​ണ്ട് ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ടം ഉ​​ണ്ടാ​​യ​​താ​​യി ക​​ണ​​ക്കാ​​കു​​ന്നു. പാ​​യി​​ക്കാ​​ട്, പു​​ളി​​മൂ​​ട്, ക​​റ്റോ​​ട്, കി​​ട​​ങ്ങൂ​​ർ എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ വെ​​ള്ള​​പൊ​​ക്ക സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

ഫോ​​ട്ടോ കാ​​പ്ഷ​​ൻ: പേ​​രൂ​​ർ മൂ​​ലേ​​റ്റ് ജം​​ഗ്ഷ​​നു​​സ​​മീ​​പം റോ​​ഡി​​ൽ നാ​​ല​​ടി​​യോ​​ളം ഉ​​യ​​ര​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ൽ.


കു​​മ​​ര​​കം: കു​​മ​​ര​​കം മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നും ക​​റ​​വ​​പ​​ശു​​ക്ക​​ൾ​​ക്ക് അ​​ത്യാ​​വ​​ശ്യ മ​​രു​​ന്നു​​ക​​ളും മി​​ന​​റ​​ൽ മി​​ക്സ​​ച​​റു​​ക​​ളും ഇ​​ന്ന് രാ​​വി​​ലെ 10.30 മു​​ത​​ൽ വി​​ത​​ര​​ണം ചെ​​യ്യും.