മ​​ങ്കു​​ഴി പാ​​ട​​ത്ത് മ​​ട വീ​​ണ് നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ചു
Wednesday, August 14, 2019 11:06 PM IST
കു​​മ​​ര​​കം: വി​​ത​​ച്ചി​​ട്ട് ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞ മ​​ങ്കു​​ഴി പാ​​ട​​ത്തെ നെ​​ല്ല് വെ​​ള​​ള​​ത്തി​​ന​​ടി​​യി​​ലാ​​യി. 400 ഏ​​ക്ക​​റു​​ള്ള പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ല്ല് സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ക​​ർ​​ഷ​​ക​​ർ ദി​​വ​​സ​​ങ്ങ​​ളാ​​യി ക​​ഷ്ട​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടു കൂ​​ടി​​യാ​​ണു മ​​ട​​വീ​​ണ​​ത്.
മ​​ങ്കു​​ഴി മേ​​ലു പ​​ള്ളി​​ച്ചി​​റ​​യി​​ലാ​​ണ് പു​​റം ബ​​ണ്ട് ത​​ക​​ർ​​ന്ന് മ​​ട​​വീ​​ണ​​ത്. ക​​ർ​​ഷ​​ക​​രും 40 തൊ​​ഴി​​ലാ​​ളി​​ക​​ളും കൂ​​ടി തെ​​ങ്ങും​​കു​​റ്റി​​ക​​ളും ടി​​ൻ ഷീ​​റ്റു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് താ​​ത്കാ​​ലി​​ക​​മാ​​യി പു​​റം​​ഭാ​​ഗം ത​​ട​​ഞ്ഞ് ക​​ണ്ട​​ത്തി​​ൽ​​നി​​ന്നും ക​​ട്ട കു​​ത്തി​​വ​​ച്ചു മ​​ട ഇ​​ട്ടു.

വി​പ​ണ​ന ഉ​ദ്ഘാ​ട​നം

മാ​ന്നാ​നം: മാ​ന്നാ​നം ജ​ന​സ​ഭ​യു​ടെ സം​രം​ഭ​മാ​യ ജ​ന​പ്രി​യ ഫു​ഡ് പ്രൊ​ഡ​ക്ട്സി​ന്‍റെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10നു ​കെ​ഇ സ്കൂ​ളി​ൽ ന​ട​ക്കും. സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ദ്യ​വി​ൽ​പ്പ​ന സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മ ശ്രേ​ഷ്ഠ​ൻ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ നി​ർ​വ​ഹി​ക്കും.