ച​​ത​​യ​​ദി​​നാ​​ഘോ​​ഷം
Monday, September 9, 2019 11:39 PM IST
ക​​റു​​ക​​ച്ചാ​​ൽ: 2901-ാം ന​​ന്പ​​ർ പു​​തു​​പ്പ​​ള്ളി​​പ്പ​​ട​​വ് എ​​സ്എ​​ൻ​​ഡി​​പി ശാ​​ഖാ​​യോ​​ഗ​​ത്തി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ൽ 13നു ​​ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​ജ​​യ​​ന്തി ആ​​ഘോ​​ഷം ന​​ട​​ത്തും. പു​​ല​​ർ​​ച്ചെ മു​​ത​​ൽ പൂ​​ജ​​ക​​ൾ, 7.45 മു​​ത​​ൽ ഗു​​രു​​ദേ​​വ പാ​​രാ​​യ​​ണം, ഒ​​ന്പ​​തി​​ന് പൂ​​ക്ക​​ള മ​​ത്സ​​രം. 10ന് ​​ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നും ച​​ത​​യ​​ദി​​ന ഘോ​​ഷ​​യാ​​ത്ര ആ​​രം​​ഭി​​ക്കും.12-​​ന് ആ​​രം​​ഭി​​ക്കു​​ന്ന ജ​​യ​​ന്തി സ​​മ്മേ​​ള​​നം എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം താ​​ലൂ​​ക്ക് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​എം.​ ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു, പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ​​വ​​രെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ക്കും. ഒ​​ന്നി​​ന് പ്ര​​സാ​​ദ​​മൂ​​ട്ട്.

നെ​​ടും​​കു​​ന്നം: 2902-ാം ന​​ന്പ​​ർ നെ​​ടും​​കു​​ന്നം നോ​​ർ​​ത്ത് എ​​സ്എ​​ൻ​​ഡി​​പി ശാ​​ഖാ​​യോ​​ഗ​​ത്തി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ത​​യ ദി​​നാ​​ഘോ​​ഷം ന​​ട​​ത്തും. പു​​ല​​ർ​​ച്ചെ മു​​ത​​ൽ വി​​ശേ​​ഷാ​​ൽ പൂ​​ജ​​ക​​ൾ, 8.45 മു​​ത​​ൽ ഗു​​രു​​ദേ​​വ പാ​​രാ​​യ​​ണം, ഒ​​ന്പ​​തി​​ന് സ​​മൂ​​ഹ പ്രാ​​ർ​​ഥ​​ന, 11ന് ​​ജ​​യ​​ന്തി സ​​മ്മേ​​ള​​നം. എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് പ​​ര​​മേ​​ശ്വ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 12.30ന് ​​ച​​ത​​യ​​ദി​​ന ഘോ​​ഷ​​യാ​​ത്ര. ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നും ആ​​രം​​ഭി​​ച്ച് മൈ​​ലാ​​ടി ജം​​ഗ്ഷ​​ൻ വ​​ഴി ചേ​​ർ​​ക്കോ​​ട്ടു​​പ​​ടി വ​​രെ​​യും തി​​രി​​കെ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കും. 1.30ന് ​​പ്രാ​​ർ​​ഥ​​ന, ര​​ണ്ടി​​ന് പ്ര​​സാ​​ദ​​മൂ​​ട്ട്.

തോ​​ട്ട​​യ്ക്കാ​​ട്: 1518-ാം ന​​ന്പ​​ർ തോ​​ട്ട​​യ്ക്കാ​​ട് എ​​സ്എ​​ൻ​​ഡി​​പി ശാ​​ഖാ​​യോ​​ഗ​​ത്തി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ൽ ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു ജ​​യ​​ന്തി ആ​​ഘോ​​ഷം ന​​ട​​ത്തും. പു​​ല​​ർ​​ച്ചെ മു​​ത​​ൽ പൂ​​ജ​​ക​​ൾ, 10ന് ​​ഗു​​രു​​ദേ​​വ പാ​​രാ​​യ​​ണം. 1.30ന് ​​ജ​​യ​​ന്തി ഘോ​​ഷ​​യാ​​ത്ര. ത​​ങ്ക​​പ്പ​​ൻ ​പൊ​​യ്ക​​യി​​ലി​​ന്‍റെ ഭ​​വ​​ന​​ത്തി​​ൽ​നി​​ന്നും ആ​​രം​​ഭി​​ക്കും. വൈ​​കി​​ട്ട് അ​​ഞ്ചി​​ന് ന​​ട​​ക്കു​​ന്ന ജ​​യ​​ന്തി സ​​മ്മേ​​ള​​നം എ​​സ്.​​എ​​ൻ.​​ഡി.​​പി.​​യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കോ​​നാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് പ​​ര​​മേ​​ശ്വ​​ര​​ൻ ജ​​യ​​ന്തി സ​​ന്ദേ​​ശം ന​​ൽ​​കും.