സ​ർ​ഗ​ക്ഷേ​ത്ര പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​രം: സൗ​പ​ർ​ണി​ക​യു​ടെ ”ഇ​തി​ഹാ​സം’’ മി​ക​ച്ച നാ​ട​കം
Monday, September 9, 2019 11:40 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര ഫൈ​​​​ൻ ആ​​​​ർ​​​​ട്സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഏ​​​​ഴു​ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ നാ​​​​ട​​​​ക​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച നാ​​​​ട​​​​ക​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സൗ​​​​പ​​​​ർ​​​​ണി​​​​ക​​​​യു​​​​ടെ ”ഇ​​​​തി​​​​ഹാ​​​​സം’’ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മി​​​​ക​​​​ച്ച ജ​​​​ന​​​​പ്രി​​​​യ നാ​​​​ട​​​​ക​​​​മാ​​​​യും പ്രേ​​​​ഷ​​​​ക​​​​ർ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
കൊ​​​​ല്ലം ആ​​​​വി​​​​ഷ്കാ​​​​ര​​​​യു​​​​ടെ ”അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ​’’ക്കാ​​​​ണ് ര​​​​ണ്ടാം​​​​സ്ഥാ​​​​നം. മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ​​​​മാ​​​​രാ​​​​യ അ​​​​ശോ​​​​ക്, ശ​​​​ശി (ഇ​​​​തി​​​​ഹാ​​​​സം), മി​​​​ക​​​​ച്ച ര​​​​ച​​​​ന ജ​​​​യ​​​​ൻ തി​​​​രു​​​​മ​​​​ന (വ​​​​ട​​​​ക​​​​ര വ​​​​ര​​​​ദ​​​​യു​​​​ടെ അ​​​​ച്ച​​​​ൻ), മി​​​​ക​​​​ച്ച ന​​​​ട​​​​ൻ സോ​​​​ബി ആ​​​​ല​​​​പ്പു​​​​ഴ (ഇ​​​​തി​​​​ഹാ​​​​സം), മി​​​​ക​​​​ച്ച ന​​​​ടി​ ഗ്രീ​​​​ഷ്മ ഉ​​​​ദ​​​​യ് (ഇ​​​​തി​​​​ഹാ​​​​സം), മി​​​​​​​​ച്ച ഗാ​​​​ന​​​​ര​​​​ച​​​​ന രാ​​​​ജീ​​​​വ് ആ​​​​ലു​​​​ങ്ക​​​​ൽ (വൈ​​​​ക്കം മാ​​​​ള​​​​വി​​​​ക​​​​യു​​​​ടെ മ​​​​ഞ്ഞു​​​​പെ​​​​യ്യു​​​​ന്ന മ​​​​ന​​​​സ്), മി​​​​ക​​​​ച്ച സം​​​​ഗീ​​​​തം എം.​​​​കെ. അ​​​​ർ​​​​ജു​​​​ന​​​​ൻ മാ​​​​സ്റ്റ​​​​ർ (ഇ​​​​തി​​​​ഹാ​​​​സം), മി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ ന​​​​ട​​​​ൻ​ സു​​​​നി​​​​ൽ പൂ​​​​മ​​​​ഠം (ഇ​​​​തി​​​​ഹാ​​​​സം), മി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ ന​​​​ടി അ​​​​ന്പി​​​​ളി കൃ​​​​ഷ്ണ (മ​​​​ഞ്ഞു​​​​പെ​​​​യ്യു​​​​ന്ന മ​​​​ന​​​​സ്), മി​​​​ക​​​​ച്ച ഹാ​​​​സ്യ ന​​​​ട​​​​ൻ​ കോ​​​​ട്ട​​​​യം ശ​​​​ശി (മ​​​​ഞ്ഞു​​​​പെ​​​​യ്യു​​​​ന്ന മ​​​​ന​​​​സ്) എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. നാ​​​​ട​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​ന് പ്ര​​​​ഫ. ​പെ​​​​രു​​​​ന്ന വി​​​​ജ​​​​യ​​​​ൻ, ഡോ. ​​​​ജ​​​യിം​​​​സ് മ​​​​ണി​​​​മ​​​​ല, ഡോ. ​​​​സ​​​​ണ്ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ജൂ​​​​റി അം​​​​ഗ​​​​ങ്ങ​​​​ൾ.
പ്ര​​​​ശ​​​​സ്ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യ ബ്ലെ​​​​സി സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ടി​​​​ച്ചി​​​​റ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സ് പ്രാ​​​​യി​​​​ക്ക​​​​ളം ആ​​​​മു​​​​ഖ​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.