ബൈ​ക്കും ഓ​ട്ടോ​യും ഇ​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Tuesday, September 10, 2019 10:57 PM IST
മു​ക്കൂ​ട്ടു​ത​റ: ബൈ​ക്കും ഓ​ട്ടോ​യും ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ന് സ​മീ​പം പെ​ട്രോ​ൾ പ​മ്പ് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ഇ​ട​ക​ട​ത്തി അ​റു​വ​ച്ചാം​കു​ഴി സ്വ​ദേ​ശി കു​രീ​ക്കാ​ട്ട് എ​ബി​ൻ (19) നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യ​ത്ത് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മു​ക്കൂ​ട്ടു​ത​റ അ​സീ​സി ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ബൈ​ക്കു​മാ​യി ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ട്. ഇ​തി​നോ​ട​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് മു​ൻ​നി​ർ​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.