ചെ​ത്തി​മ​റ്റം തൃ​ക്ക​യി​ൽ​ക്ക​ട​വ് റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, September 10, 2019 10:57 PM IST
പാ​ലാ: മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ത്തി​മ​റ്റം തൃ​ക്ക​യി​ൽ​ക്ക​ട​വ് റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​യോ വാ​ഹ​ന​യാ​ത്ര​യോ അ​സാ​ധ്യ​മെ​ന്നു നാ​ട്ടു​കാ​ർ.
പാ​ലാ​യി​ൽ ഏ​റ്റ​വും ആ​ദ്യം വെ​ള്ളം ക​യ​റു​ന്ന റോ​ഡാ​ണ് തൃ​ക്ക​യി​ൽ​ക്ക​ട​വ് റോ​ഡ്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ റോ​ഡും ഓ​ട​യും നി​ർ​മി​ച്ച​തു മൂ​ലം മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ താ​ഴ്ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ വെ​ള്ളം ക​യ​റി കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​കും. ഈ ​റോ​ഡ് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ചെ​ത്തി​മ​റ്റ​ത്തു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫാ. ​എ​ബി​ൻ തോ​മ​സി​നെ ര​ക്ഷാ​ധി​കാ​രി​യാ​യി ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു. പി.​എം. മാ​ത്യു, കെ. ​ഗോ​പി, ബാ​ബു തോ​മ​സ്, തോ​മ​സ് ജോ​ർ​ജ്, മാ​ത്തു​ക്കു​ട്ടി മം​ഗ​ല​ത്തി​ൽ, കെ.​ജി. ദാ​സ്, മേ​ഴ്സി ഡേ​വി​ഡ്, ജോ​സി തോ​മ​സ്, അ​നീ​ഷ് മാ​ത്യു എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ.