ഇ​ന്ന് തി​രു​വോ​ണം; നാ​ടും ന​ഗ​ര​വും ആ​ഘോ​ഷനി​റ​വി​ൽ
Tuesday, September 10, 2019 11:37 PM IST
കോ​​ട്ട​​യം: മ​​ഴ​​ക്കാ​​റും ചാ​​റ്റ​​ൽമ​​ഴ​​യും ആ​​ശ​​ങ്ക​​ പ​​ര​​ത്തി​​യെ​​ങ്കി​​ലും ഉ​​ത്രാ​​ട​​പ്പാ​​ച്ചി​​ലി​​ൽ മാ​​നം തെ​​ളി​​ഞ്ഞ​​തോ​​ടെ വി​​പ​​ണി​​യി​​ൽ വ​​ൻ​​തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഉ​​ത്രാ​​ട​​ദി​​ന​​ത്തി​​ൽ രാ​​വി​​ലെ മു​​ത​​ൽ എ​​ല്ലാ​ ക​​ച്ച​​വ​​ട​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലും തി​​ര​​ക്ക് ദൃ​​ശ്യ​​മാ​​യി​​രു​​ന്നു. പ​​ച്ച​​ക്ക​​റി പ​​ല​​വ്യ​​ഞ്ജ​​ന-​​വി​​പ​​ണി​​ക​​ളും സ​​ജീ​​വ​​മാ​​യി​​രു​​ന്നു. വ​​സ്ത്ര​​ശാ​​ല​​ക​​ളി​​ലെ തി​​ര​​ക്കി​​നൊ​​പ്പം വ​​ഴി​​യോ​​ര​​ത്തും ന​​ട​​പ്പാ​​ത​​ക​​ൾ കൈ​​യ​​ട​​ക്കി​​യു​​ള്ള ക​​ച്ച​​വ​​ട​​വും പൊ​​ടി​​പൊ​​ടി​​ച്ചു.

പ്ര​​ത്യേ​​ക സ്റ്റാ​​ളു​​ക​​ൾ തു​​റ​​ന്നും ഇ​​ള​​വു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചും ഗൃ​​ഹോ​​പ​​ക​​ര​​ണ വി​​പ​​ണി​​യും നി​​റ​​ഞ്ഞു​​നി​​ന്നു. ക​​വ​​ല​​ക​​ളി​​ൽ പു​​തു​​മ​​യാ​​ർ​​ന്ന രീ​​തി​​യി​​ൽ വി​​ഭ​​വ​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച് പ​​ച്ച​​ക്ക​​റി സ്റ്റാ​​ളു​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​ല​​ക്ക​​യ​​റ്റം കാ​​ര​​ണം സാ​​ധാ​​ര​​ണ​​ക്കാ​​റി​​ന്‍റെ കീ​​ശ കീ​​റാ​​തി​​രി​​ക്കാ​​ൻ സ​​പ്ലൈ​​കോ, ക​​ണ്‍​സ്യൂ​​മ​​ർ ഫെ​​ഡ്, ഹോ​​ർ​​ട്ടി​​കോ​​ർ​​പ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​പ​​ണി​​ക​​ളു​​മു​​ണ്ട്. 15 മു​​ത​​ൽ 40 ശ​​ത​​മാ​​നം വ​​രെ വി​​ല​​ക്കി​​ഴി​​വോ​​ടെ​​യാ​​ണ് സ​​ർ​​ക്കാ​​ർ വി​​പ​​ണി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ദി​​വ​​സ​​ങ്ങ​​ളാ​​യി ന​​ല്ല തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ചി​​ങ്ങം പി​​റ​​ന്ന​​തോ​​ടെ സ്വ​​ർ​​ണ വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്നെ​​ങ്കി​​ലും വി​​വാ​​ഹ മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ൾ ഏ​​റെ​​യു​​ള്ള​​തി​​നാ​​ൽ സ്വ​​ർ​​ണാ​​ഭ​​ര​​ണ ക​​ട​​ക​​ളി​​ൽ തി​​ര​​ക്കി​​ന് കു​​റ​​വു​​ണ്ടാ​​യി​​ല്ല.

പൂ​​ക്ക​​ള​​മി​​ടാ​​നു​​ള്ള പൂ​​ വാ​​ങ്ങാ​​ൻ പൂ​​ക്ക​​ട​​ക​​ളി​​ലും തി​​ര​​ക്കു​​ണ്ടാ​​യ​​രു​​ന്നു. ബ​​ന്ദി​​പ്പൂ​​വി​​നും വാ​​ടാ​​മു​​ല്ല​​യ്ക്കും അ​​ര​​ളി​​ക്കും വി​​ല അ​​ൽ​​പം ഉ​​യ​​ർ​​ന്നു​​നി​​ന്നു. 100 രൂ​​പ​​യി​​ൽ കി​​ട​​ന്ന ബ​​ന്ദി​​ക്ക് കി​​ലോ​​യ്ക്ക് 130 ആ​​യി. വാ​​ടാ​​മു​​ല്ലയ്ക്കും 30 രൂ​​പ വ​​ർ​​ധി​​ച്ച് 180 രൂ​​പ​​യാ​​യി. അ​​ര​​ളി​​പ്പൂ​​വി​​ന് 150 രൂ​​പ​​യാ​​ണു കൂ​​ടി​​യ​​ത്.
അതേസമയം, ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ മു​​ന്ന​​റി​​യി​​പ്പ് ആഘോഷങ്ങൾക്ക്

കല്ലുകടിയായി.​​ ജി​​ല്ല​​യി​​ൽ തി​​ര​​ക്കേ​​റി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ബോം​​ബ് സ്ക്വാ​​ഡി​​ന്‍റെ​​യും ഡോ​​ഗ് സ്ക്വാ​​ഡി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ല​​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി ജി​​ല്ല​​യി​​ൽ മ​​ഫ്തി​​യി​​ലും യൂ​​ണി​​ഫോ​​മി​​ലും വ​​ൻ പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ, ബ​​സ് സ്റ്റാ​​ൻ​​ഡു​​ക​​ൾ, ക​​ള​​ക്ട​​റേ​​റ്റ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് നി​​രീ​​ക്ഷ​​ണ​​വും ശ​​ക്ത​​മാ​​ക്കി. ഉ​​ത്രാ​​ട​​പ്പാ​​ച്ചി​​ലി​​ൽ തി​​ര​​ക്കേ​​റി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം പോ​​ലീ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. ഉ​​ത്രാ​​ട​​പ്പാ​​ച്ചി​​ലി​​ലി​​ൽ നാ​​ടും ന​​ഗ​​ര​​വും തി​​ര​​ക്കി​​ൽ മു​​ങ്ങി​​യ​​തോ​​ടെ ഗ​​താ​​ഗ​​ത​​നി​​യ​​ന്ത്രി​​ക്കാ​​ൻ വ​​ൻ പോ​​ലീ​​സ് സം​​ഘ​​മാ​​ണ് നി​​ല​​യു​​റ​​പ്പി​​ച്ച​​ത്. മ​​ണ​​ർ​​കാ​​ട് മു​​ത​​ൽ കോ​​ട്ട​​യം​​ന​​ഗ​​രം വ​​രെ​​യും കോ​​ടി​​മ​​ത മു​​ത​​ൽ എ​​സ്എ​​ച്ച് മൗ​​ണ്ട് വ​​രെ​​യും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നീ​​ണ്ട നി​​ര​​യാ​​ണ് ദൃ​​ശ്യ​​മാ​​യ​​ത്. ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന​​ ജം​​ഗ്ഷ​​നു​​ക​​ളാ​​യ ലോ​​ഗോ​​സി​​ലും ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലും പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കാ​​ൻ ഏ​​റെ സ​​മ​​യ​​മെ​​ടു​​ത്തു. ന​​ഗ​​ര​​ത്തി​​ൽ എ​​ല്ലാ​​യി​​ട​​ത്തും രാ​​വി​​ലെ മു​​ത​​ൽ വ​​ൻ​​തി​​ര​​ക്കാ​​ണ് അ​​നു​​ഭവ​​പ്പെ​​ട്ട​​ത്.

തി​​രു​​ന​​ക്ക​​ര​​യി​​ൽ പൂ​​ക്ക​​ച്ച​​വ​​ട​​വും ത​​കൃ​​തി​​യാ​​യി ന​​ട​​ന്നു. വ​​ഴി​​യോ​​ര​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും ക​​ച്ച​​വ​​ട​​ക്കാ​​ർ കൈ​​യേ​​റി​​യ​​തോ​​ടെ പ്ര​​ധാ​​ന​​റോ​​ഡു​​ക​​ളി​​ലും ഉ​​പ​​റോ​​ഡു​​ക​​ളി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ നി​​റ​​ഞ്ഞു. അ​​ല​​ക്ഷ്യ​​മാ​​യി റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്ത വാ​​ഹ​​ങ്ങ​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. യാ​​ത്ര​​ക്കാ​​ർ റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നു വ​​നി​​ത പോ​​ലീ​​സ് അ​​ട​​ക്ക​​മു​​ള്ള​​വ​​രും ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. എ​​ആ​​ർ ക്യാ​​ന്പി​​ൽ​​നി​​ന്നാ​​ണ് അ​​ധി​​ക​​മാ​​യി പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ച​​ത്. ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​ഴി​​ക്കാ​​ൻ 70 പോ​​ലീ​​സു​​കാ​​രാ​​ണു​​ണ്ടാ​​യ​​ത്. ഇ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ അ​​ധി​​ക​​മാ​​യി 15 പോ​​ലീ​​സു​​കാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ്, ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ 30 പോ​​ലീ​​സു​​കാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു.

ആ​​ഘോ​​ഷ​​ദി​​ന​​ങ്ങ​​ളി​ൽ ജി​​ല്ല​​യി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളും സ​​ജ്ജം. തി​​രു​​വോ​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ത​​ട​​സ​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സു​​മാ​​ർ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കും ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീസ​​ർ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീസ് തി​​രു​​വോ​​ണ​ദി​​വ​​സം പ്ര​​വ​​ർ​​ത്തി​​ക്കും. തി​​രു​​വോ​​ണ​​ത്തി​​നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ഒ​​പി വി​​ഭാ​​ഗ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ങ്കി​​ലും അ​​ത്യാ​​ഹി​​ത​​വി​​ഭാ​​ഗ​​ത്തി​​ലും വാ​​ർ​​ഡു​​ക​​ളി​​ലും തീ​​വ്ര​​പ​​രി​​ച​​ര​​ണ​ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഡോ​​ക്ട​​ർ​​മാ​​ർ, ന​​ഴ്സു​​മാ​​ർ മ​​റ്റ് ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രു​​ടെ സേ​​വ​​നം ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്.