വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​പ്പ​​ർ സ്റ്റാ​​ർ ഓ​​ണാ​​ഘോ​​ഷം
Tuesday, September 10, 2019 11:37 PM IST
കോ​​ട്ട​​യം: വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​പ്പ​​ർ സ്റ്റാ​​ർ ഓ​​ണാ​​ഘോ​​ഷം. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പോ​​ലീ​​സു​​കാ​​ർ​​ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു​​മൊ​​പ്പ​​മു​​ള്ള ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു വി​​ശി​​ഷ്‌​ടാ​​തിഥിയാ​​യി എ​​ത്തി​​യ​​തു മ​​ല​​യാ​​ള​​ത്തി​​ലെ ലേ​​ഡി സൂ​​പ്പ​​ർ സ്റ്റാ​​ർ മ​​ഞ്ജു വാ​​ര്യ​​ർ.
സ്റ്റേ​​ഷ​​നി​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു എ​​ത്തി​​യ പ​​ല​​രും മ​​ഞ്ജു വാ​​ര്യ​​രെ ക​​ണ്ടു അ​​ന്പ​​ര​​ന്നു. പീ​​ന്നി​​ടാ​​ണ് മ​​ന​​സി​​ലാ​​യ​​തു ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു വി​​ശി​​ഷ്‌​ടാ​​തി​​ഥി​​യാ​​യി എ​​ത്തി​​യ​​താ​​ണെ​​ന്ന്. ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി “പ്ര​​തി പൂ​​വ​​ൻ​​കോ​​ഴി’’ എ​​ന്ന റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ് ചി​​ത്ര​​ത്തി​​ന്‍റെ ഷൂ​​ട്ടിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ഞ്ജു വാ​​ര്യ​​ർ കോ​​ട്ട​​യ​​ത്തും സ​​മീ​​പ്ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മു​​ണ്ട്. ഷൂ​​ട്ടിം​​ഗി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ലാ​​ണു മ​​ഞ്ജു വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു എ​​ത്തി​​യ​​ത്. എ​​ല്ലാ​​വ​​രും ഓ​​ണം ആ​​ഘോ​​ഷി​​ക്കു​​ന്പോ​​ൾ പോ​​ലീ​​സു​​കാ​​ർ​​ക്കു വീ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​തെ എ​​ല്ലാ​​വ​​ർ​​ക്കും വേ​​ണ്ടി സേ​​വ​​നം ചെ​​യ്യു​​ക​​യാ​​ണെ​​ന്നും അ​​വ​​ർ​​ക്കു ബി​​ഗ് സല്യൂട്ട് ന​​ൽ​​കു​​ന്ന​​താ​​യും മ​​ഞ്ജു വാ​​ര്യ​​ർ പ​​റ​​ഞ്ഞു. കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​ർ, സി​​ഐ​​മാ​​രാ​​യ എം.​​ജെ. അ​​രു​​ണ്‍, നി​​ർ​​മ​ൽ ബോ​​സ്, എ​​സ്ഐ​​മാ​​രാ​​യ ടി. ​​ശ്രീ​​ജി​​ത്ത്, കെ.​​എം. മ​​ഹേ​​ഷ്കു​​മാ​​ർ, മ​​നു വി. ​​നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി.