പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും
Tuesday, September 10, 2019 11:37 PM IST
കു​​മ​​ര​​കം: തി​​രു​​വാ​​ർ​​പ്പ് മ​​ർ​​ത്ത​​ശ്മു​​നി പ​​ള്ളി കൈ​​യേറാ​​ൻ ന​​ട​​ത്തു​​ന്ന ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ തി​​രു​​വാ​​ർ​​പ്പി​​ൽ പ്ര​​ക​​ട​​ന​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി.
പ​​ള്ളി​​യി​​ൽനി​​ന്നും തി​​രു​​വാ​​ർ​​പ്പ് കൊ​​ച്ചുപാ​​ലം ജം​​ഗ്ഷ​​നി​​ലേ​​ക്ക് ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തി​​നു​​ശേ​​ഷം ന​​ട​​ന്ന സ​​മ്മേ​​ള​​നം മും​​ബൈ ഭ​​ദ്രാ​​സ​​ന അ​​ധി​​പ​​നും ഇ​​ട​​വ​​ക അം​​ഗ​​വു​​മാ​​യ തോ​​മ​​സ് മാ​​ർ അ​​ല​​ക്സ​​ന്ത്ര​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എ​​സ്എ​​ൻ​​ഡി​​പി കോ​​ട്ട​​യം യു​​ണി​​യ​​ൻ കൗ​​ണ്‍​സി​​ല​​ർ സ​​ജീ​​ഷ് മ​​ണ​​ലേ​​ൽ, ഇ​​ല്ലി​​ക്ക​​ൽ ജു​​മാ മ​​സ്ജി​​ദ് ചീ​​ഫ് ഇ​​മാം അ​​ബ്ദു​​ൾ ബാ​​ഖ​​വി ഫൈ​​സി, കു​​ഞ്ഞ് ഇ​​ല്ലം​​ന്പ​​ള്ളി, പ​​ഞ്ചാ​​യ​​ത്ത​​ഗം പി.​​എം. മ​​ണി, ബി​​ജെ​​പി പ്ര​​തി​​നി​​ധി രാ​​ജ് മോ​​ഹ​​ൻ വെ​​ട്ടി​​കു​​ള​​ങ്ങ​​ര, സി​​പി​​ഐ പ്ര​​തി​​നി​​ധി കെ.​​ഐ. കു​​ഞ്ഞ​​ച്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.