ഏ​ക​ദി​ന ഗീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ​രി​ശീ​ല​നം നടത്തി
Tuesday, September 10, 2019 11:37 PM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര പു​​ന​​രൈ​​ക്യ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ​​ഭാ​​സം​​ഗ​​മ​​വും ബ​​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്‌​ദി ആ​​ഘോ​​ഷ​​വും 18 മു​​ത​​ൽ 20 വ​​രെ ഗി​​രി​​ദീ​​പം സ്കൂ​​ളി​​ൽ ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ആ​​ഘോ​​ഷ​ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി ഏ​​ക​​ദി​​ന ഗീ​​ൻ പ്രോ​​ട്ടോ​​ക്കോ​​ൾ പ​​രി​​ശീ​​ല​​നം ജേ​​ക്ക​​ബ് പു​​ന്നൂ​​സ് ന​​ൽ​​കി. മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ കേ​​ര​​ള​​ത്തി​​ലെ ഏ​​ഴു രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നാ​​യി മു​​ന്നൂ​​റോ​​ളം ഭ​​ക്ത​​സം​​ഘ​​ട​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. സ​​മ്മേ​​ള​​ന​​ത്തി​​ന് സ​​ഭാ​​ത​​ല ആ​​ഘോ​​ഷ​ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​യൂ​​ഹാ​​നാ​​ൻ മാ​​ർ തെ​​യോ​​ഡോ​​ഷ്യ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ. ​​ജോ​​സ് കു​​രു​​വി​​ള പീ​​ടി​​ക​​യി​​ൽ ഒ​​ഐ​​സി, പി.​​കെ. ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.