ക​വ​ണാ​റ്റി​ൻ​ക​ര ടൂ​റി​സം ജ​ല​മേ​ള: തു​രു​ത്തി​ത്ത​റ ജേ​താ​വ്
Thursday, September 12, 2019 10:47 PM IST
കു​​മ​​ര​​കം: ക​​വ​​ണാ​​റി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന 31-മ​​ത് ടൂ​​റി​​സം ജ​​ല​​മേ​​ള​​യി​​ൽ കൈ​​പ്പു​​ഴ​​മു​​ട്ട് എ​​ൻ​​സി​​ബിസി ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ പി.​​എ. കു​​രു​​വി​​ള ന​​യി​​ച്ച തു​​രു​​ത്തി​​ത്ത​​റ വ​​ള്ളം ശ്രീ​​നാ​​രാ​​യ​​ണ ട്രോ​​ഫി ക​​ര​​സ്ഥ​​മാ​​ക്കി. ഒ​​ന്നാം ത​​രം ഇ​​രു​​ട്ടു​​കു​​ത്തി വ​​ള്ള​​ങ്ങ​​ളു​​ടെ ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ കു​​മ​​ര​​കം സ്റ്റാ​​ർ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ മാ​​മ്മൂ​​ട​​ൻ വ​​ള്ള​​ത്തെ അ​​ര വ​​ള്ള​​പ്പാ​​ട് പി​​ന്നി​​ലാ​​ക്കി​​യാ​​ണ് തു​​രു​​ത്തി​​ത്ത​​റ ജേ​​താ​​വാ​​യ​​ത്.

ര​​ണ്ടാം ത​​രം ഇ​​രു​​ട്ടു​​കു​​ത്തി വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കു​​മ​​ര​​കം ദേ​​വ​​മാ​​താ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ ഡാ​​നി​​യേ​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി. വെ​​പ്പ് ര​​ണ്ടാം ത​​ര​​ത്തി​​ൽ കു​​മ​​ര​​കം കെ​​സി​​വൈ​​എ​​ൽ ടീം ​​അം​​ഗ​​ങ്ങ​​ൾ തു​​ഴ​​ഞ്ഞ ചി​​റ​​മേ​​ൽ തോ​​ട്ടു​​ക​​ട​​വ​​നും വ​​ര​​ന്പി​​ന​​കം ബോ​​ട്ട് ക്ല​​ബി​​ന്‍റെ പു​​ന്ന​​ത്ര പു​​ര​​യ്ക്ക​​നും ത​​മ്മി​​ൽ ന​​ട​​ന്ന ഫൈ​​ന​​ൽ മ​​ത്സ​​രം കാ​​ണി​​ക​​ളി​​ൽ ആ​​വേ​​ശം നി​​റ​​ച്ചു.
ഫോ​​ട്ടോ ഫി​​നി​​ഷിം​​ഗി​​ൽ ചി​​റ​​മേ​​ൽ തോ​​ട്ടു​​ക​​ട​​വ​​നെ വി​​ജ​​യി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. വേ​​ല​​ങ്ങാ​​ട​​നും പ​​ഴ​​യ നൈ​​നാ​​ട​​ൻ എ​​ന്ന കോ​​ടി​​മ​​ത​​യും ത​​മ്മി​​ൽ ന​​ട​​ന്ന ഒ​​ന്നാം ത​​രം ചു​​രു​​ള​​ൻ വ​​ള്ള​​ങ്ങ​​ളു​​ടെ ഫൈ​​ന​​ൽ മ​​ത്സ​​ര​​വും ക​​വ​​ണാ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലും തി​​ങ്ങി​​നി​​റ​​ഞ്ഞ കാ​​ണി​​ക​​ളെ ആ​​വേ​​ശ​​ഭ​​രി​​ത​​രാ​​ക്കി.
ചീ​​പ്പു​​ങ്ക​​ൽ ശ്രീ​​ശ​​ക്തീ​​ശ്വ​​ര​​ത്ത​​പ്പ​​ൻ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ വേ​​ല​​ങ്ങാ​​ട​​ൻ കു​​മ​​ര​​കം എ​​സ്കെ​​എം​​എ​​ച്ച്എ​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ അ​​നി​​ൽ കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ഴ​​ഞ്ഞ കോ​​ടി​​മ​​ത വ​​ള്ള​​ത്തെ ഇ​​ഞ്ചു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഒ​​രാ​​ൾ മാ​​ത്രം തു​​ഴ​​യു​​ന്ന ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ൽ സാ​​ബു ആ​​റ്റു​​ചി​​റ വി​​ജ​​യി​​യാ​​യി.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു വി​​രി​​പ്പു​​കാ​​ല ശ്രീ​​ശ​​ക്തീ​​ശ്വ​​രം ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നാ​​രം​​ഭി​​ച്ച ജ​​ല​​ഘോ​​ഷ​​യാ​​ത്ര മ​​ത്സ​​ര വേ​​ദി​​യി​​ൽ എ​​ത്തി​​യ​​തോ​​ടെ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ വ​​ള്ളം​​ക​​ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ ​​സു​​രേ​​ഷ്കു​​റു​​പ്പ് എം​​എ​​ൽ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജ​​യേ​​ഷ് മോ​​ഹ​​ൻ, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി.​​സ​​ലി​​മോ​​ൻ, വി.​​ബി. ബി​​നു, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത​​ഗം മി​​നി ബി​​ജു, കെ​​ടി​​ഡി​​സി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ അ​​രു​​ണ്‍ പീ​​താം​​ബ​​ര​​ൻ, ടി.​​ഡി. ഹ​​രി​​ദാ​​സ്, എ.​​പി. ഗോ​​പി, സി.​​കെ. വി​​ശ്വ​​ൻ ആ​​റ്റു​​ചി​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ടി.​​ഡി.​​ഹ​​രി​​ദാ​​സ് പ​​താ​​ക ഉ​​യ​​ർ​​ത്തി. കോ​​ക്ക​​ന​​ട്ട് ല​​ഗൂ​​ണ്‍ ജ​​ന​​റ​​ൽ മ​​നേ​​ജ​​ർ എ​​സ്. ശം​​ഭു വി​​ജ​​യി​​ക​​ൾ​​ക്ക് ട്രോ​​ഫി​​ക​​ൾ സ​​മ്മാ​​നി​​ച്ചു. അ​​ന്ത​​ർ​​ദേ​​ശീ​​യ കാ​​യി​​ക താ​​രം ടി.​​കെ. പൊ​​ന്ന​​പ്പ​​ൻ വി​​ജ​​യി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.