പാലാ കത്തീഡ്രലിൽ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
Thursday, September 12, 2019 10:50 PM IST
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തും. ഫാ. ​ആ​ന്‍റ​ണി ത​ച്ചേ​ട്ടു​കു​ടി വി​സി വ​ച​നം പ​ങ്കു​വ​യ്ക്കും. ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​ര​ത്തി​നു സൗ​ക​ര്യ​വും രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​ക​ദി​ന വ​ച​ന​ശു​ശ്രൂ​ഷ​യും
സൗ​ഖ്യാ​രാ​ധ​ന​യും

രാ​മ​പു​രം: ക​രി​സ്മാ​റ്റി​ക് രാ​മ​പു​രം സ​ബ്-​സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, 14 നു ​രാ​വി​ലെ 8.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ജ​റീ​ക്കോ പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ ബ്ര​ദ​ർ ബെ​ന്നി രാ​മ​പു​രം ന​യി​ക്കു​ന്ന ഏ​ക​ദി​ന വ​ച​ന​ശു​ശ്രൂ​ഷ​യും സൗ​ഖ്യ ആ​രാ​ധ​ന​യും.