പ്രാ​ർ​ഥ​നാ​ദി​നം
Thursday, September 12, 2019 10:50 PM IST
മീ​ന​ച്ചി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ന്ന് പ്രാ​ർ​ഥ​നാ​ദി​നം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​നു കു​രി​ശി​ന്‍റെ വ​ഴി, അ​ഞ്ചി​ന് ജ​പ​മാ​ല, 5.30 ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, രാ​ത്രി എ​ട്ടി​ന് വി​ശു​ദ്ധ കുർബാ​ന. ഫാ. ​റ്റി​ജോ കൊ​ച്ചു​ത​റ​യി​ൽ വി​സി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

തി​ട​നാ​ട്: തി​ട​നാ​ട് പു​ല​രി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ലബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത് പു​ല​രി എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 15 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തും. ഫോ​ൺ: 9562058681, 9496905861.

ഓ​ണാ​ഘോ​ഷം

പാ​ലാ: കി​ഴ​ത​ടി​യൂ​ർ ഭാ​വ​ന ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ പൊ​രു​ന്നോ​ലി​ൽ ഗ്രൗ​ണ്ടി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തും. രാ​വി​ലെ 9.30ന് ​ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഫാ.​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ലാ​ലി​ച്ച​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ണി സി. ​കാ​പ്പ​ൻ, ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ, ഡോ.​രാ​ജു ഡി. ​കൃ​ഷ്ണ​പു​രം, വി.​സി. ജോ​സ​ഫ്, ഷാ​ർ​ളി മാ​ത്യു, ജോ​ർ​ജു​കു​ട്ടി ചെ​റു​വ​ള്ളി, പി.​കെ. മ​ധു, എ.​എ​സ്. ശ​ശി​ധ​ര​ൻ, ജോ​ബ് അ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാത്രി എ​ട്ടി​ന് ക​രേ​ക്കാ ഗാ​ന​മേള.