താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തി​​യ ക​​ലാ​​ഭൂ​​മി​​ക
Thursday, September 12, 2019 10:50 PM IST
പാ​​ലാ: കേ​​ര​​ള​​രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ മാ​​ത്ര​​മ​​ല്ല ക​​ല​​യു​​ടെ​​യും കാ​​ലാ​​സ്വാ​​ദ​​ന​​ത്തി​​ന്‍റെ​​യും ഭൂ​​മി​​ക​​യാ​​ണ് പാ​​ലാ . അ​​ഭി​​ന​​യം, സം​​വി​​ധാ​​നം, നി​​ർ​​മാ​​ണം, സാ​​ഹി​​ത്യം എ​​ന്നി​​വ​​യി​​ൽ പാ​​ലാ​​യു​​ടെ പെ​​രു​​മ ചെ​​റു​​ത​​ല്ല. സി​​നി​​മാ ലോ​​ക​​ത്തി​​നു പാ​​ലാ​​യു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ മ​​റ​​ക്കാ​​നാ​​വു​​ന്ന​​ത​​ല്ല.
ഇ​​ട​​തു​​സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​ൻ ന​​ട​​നും നി​​ർ​​മാ​​താ​​വും സം​​വി​​ധാ​​യ​​ക​​നു​​മാ​​ണ്. പ്ര​​സി​​ദ്ധ​​മാ​​യ ഒ​​ട്ടേ​​റെ സി​​നി​​മ​​ക​​ൾ​​ക്ക് ഇ​​തി​​വൃ​​ത്ത​​മാ​​യ​​തു പാ​​ലാ​​യി​​ൽ ജീ​​വി​​ച്ച മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​മാ​​ണ്. സൂ​​പ്പ​​ർ ഹി​​റ്റു​​ക​​ളു​​മാ​​യി ഭ​​ദ്ര​​ൻ മാ​​ട്ടേ​​ൽ നാ​​ലു പ​​തി​​റ്റാ​​ണ്ടാ​​യി സം​​വി​​ധാ​​ന രം​​ഗ​​ത്തു​​ണ്ട്. സ്ഫ​​ടി​​ക​​ത്തി​​ലെ ആ​​ടു​​തോ​​മാ ഉ​​ൾ​​പ്പെ​​ടെ എ​​ത്ര​​യെ​​ത്ര ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ഭ​​ദ്ര​​നെ പ്ര​​ശ​​സ്ത​​നാ​​ക്കി. പാ​​ലാ​​യും പൂ​​ഞ്ഞാ​​റും നി​​ര​​വ​​ധി സി​​നി​​മ​​ക​​ളി​​ൽ ചി​​ത്രീ​​ക​​രി​​ക്ക​​പ്പെ​​ട്ടു.
ച​​ല​​ച്ചി​​ത്ര നി​​ർ​​മാ​​ണ​​രം​​ഗ​​ത്ത് ചെ​​റു​​പു​​ഷ്പം ഫി​​ലിം​​സ്. പ്രേം ​​ന​​സീ​​ർ മു​​ത​​ലു​​ള്ള താ​​ര​​ങ്ങ​​ളു​​മാ​​യു​​ള്ള ബ​​ന്ധ​​മാ​​ണു ചെ​​റു​​പു​​ഷ്പം കൊ​​ച്ചേ​​ട്ട​​നു​​ള്ള​​ത്. സി​​നി​​മ ആ​​സ്വാ​​ദ​​നം എ​​ക്കാ​​ല​​വും പാ​​ലാ​​യു​​ടെ ജീ​​വി​​ത സം​​സ്കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. മ​​ഹാ​​റാ​​ണി, യൂ​​ണി​​വേ​​ഴ്സ​​ൽ, ന്യൂ, ​​ജോ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി തി​​യേ​​റ്റ​​റു​​ക​​ളി​​ൽ വ​​ന്നു​​പോ​​കാ​​ത്ത മ​​ല​​യാ​​ളം സി​​നി​​മ​​ക​​ൾ കു​​റ​​വ്.
ശ​​ബ്ദം സ​​ന്നി​​വേ​​ശി​​പ്പി​​ച്ച ആ​​ദ്യ മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​മാ​​യ ബാ​​ല​​നി​​ലെ നാ​​യ​​ക​​നാ​​യ കെ.​​കെ. അ​​രൂ​​ർ പാ​​ലാ ഇ​​ട​​യാ​​റ്റ് സ്വ​​ദേ​​ശി​​യാ​​യാ​​ണ്. ആ​​ദ്യ​​കാ​​ല നാ​​യി​​ക​​താ​​രം മി​​സ് കു​​മാ​​രി ഭ​​ര​​ണ​​ങ്ങാ​​നം കൊ​​ല്ലം​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. ഡ​​ബ്ബിം​​ഗ് രം​​ഗ​​ത്ത് പാ​​ലാ ത​​ങ്കം പ​​ഴ​​യ ത​​ല​​മു​​റ​​യു​​ടെ ഓ​​ർ​​മ​​യി​​ലു​​ണ്ട്. ഗാ​​യി​​ക​​മാ​​രു​​ടെ നി​​ര​​യി​​ൽ റി​​മി ടോ​​മി സി​​നി​​മ​​യി​​ലും ടെ​​ലി​​വി​​ഷ​​നു​​ക​​ളി​​ലും നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്നു. മി​​യ പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ താ​​ര​​മാ​​ണ്. സി​​നി​​മ​​യി​​ൽ ഏ​​ഴാ​​ച്ചേ​​രി രാ​​മ​​ച​​ന്ദ്ര​​നു​​മു​​ണ്ട് കീ​​ർ​​ത്തി. എ​​ഴു​​ത്തി​​ന്‍റെ ലോ​​ക​​ത്ത് മ​​ഹാ​​ത്മാ​​ക്ക​​ൾ​​ക്ക് ജ​​ൻ​​മം കൊ​​ടു​​ത്ത നാ​​ട്. ക​​ട്ട​​ക്ക​​യം ചെ​​റി​​യാ​​ൻ​​മാ​​പ്പി​​ള​​യും രാ​​മ​​പു​​ര​​ത്ത് വാ​​ര്യ​​രും പ്ര​​വി​​ത്താ​​നം ദേ​​വ​​സ്യ​​യും പാ​​ലാ നാ​​രാ​​യ​​ണ​​ൻ​​നാ​​യ​​രും വെ​​ട്ടൂ​​ർ രാ​​മ​​ൻ​​നാ​​യ​​രും വി. ​​ബാ​​ല​​കൃ​​ഷ്ണ​​നും തോ​​മ​​സ് പാ​​ലാ​​യും ഉ​​ൾ​​പ്പെ​​ടെ പാ​​ലാ​​ക്കാ​​ർ ഏ​​റെ​​പ്പേ​​ർ. പ്ര​​സാ​​ധ​​ന​​ത്തി​​ൽ ദീ​​പ​​നാ​​ള​​ത്തി​​നും അ​​സീ​​സി​​ക്കും പെ​​രു​​മ ചെ​​റു​​ത​​ല്ല. മാ​​ധ്യ​​മ​​രം​​ഗ​​ത്ത് ദീ​​പി​​ക​​യു​​ടെ മു​​ൻ പ​​ത്രാ​​ധി​​പ​​ർ ഫാ. ​​കൊ​​ളം​​ബി​​യ​​ർ ക​​യ​​ത്തി​​ൻ​​ക​​ര ഉ​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ർ. പൂ​​ഞ്ഞാ​​ർ ന​​വ​​ധാ​​ര, പാ​​ലാ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് ഉ​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ ക​​ലാ​​കേ​​ന്ദ്ര​​ങ്ങ​​ൾ പാ​​ലാ​​യി​​ലു​​ണ്ടാ​​യി. തി​​ല​​ക​​ൻ, എം.​​എ​​സ്. തൃ​​പ്പൂ​​ണി​​ത്തു​​റ, ജോ​​സ് പ്ര​​കാ​​ശ്, അ​​ച്ച​​ൻ​​കു​​ഞ്ഞ്, അ​​ടൂ​​ർ ഭ​​വാ​​നി തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ പാ​​ലാ​​യു​​ടെ നാ​​ട​​ക​​ശാ​​ല​​ക​​ളി​​ലെ താ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു.