ഓ​​ണാ​​ശം​​സ​​ക​​ൾ നേ​​ർന്ന് വോ​​ട്ട​​ഭ്യ​​ർ​​ഥ​​ിച്ച് മാണി സി. കാപ്പൻ
Thursday, September 12, 2019 10:50 PM IST
പാ​​ലാ: ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം കൊ​​ഴു​​പ്പി​​ച്ച് ഇ​​ട​​തു മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​ൻ. മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത് സ്ഥാ​​നാ​​ർ​​ഥി ഓ​​ണാ​​ശം​​സ​​ക​​ൾ നേ​​രു​​ന്ന​​തി​​നൊ​​പ്പം വോ​​ട്ട​​ഭ്യ​​ർ​​ഥ​​ന​​യും ന​​ട​​ത്തി.
ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​ര​​ണ​​വീ​​ടു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ച​​ശേ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ എ​​ത്തി മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​നൊ​​പ്പം തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​ലോ​​ക​​നം ന​​ട​​ത്തി. തു​​ട​​ർ​​ന്നു സി​​പി​​എം ഓ​​ഫീ​​സി​​ൽ എ​​ത്തി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ, വി.​​എ​​ൻ. വാ​​സ​​വ​​ൻ എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച. ന​​ഗ​​ര​​ത്തി​​ലെ ക്ലോ​​ക്കു​​ക​​ളും വാ​​ച്ചു​​ക​​ളും വി​​ൽ​​ക്കു​​ന്ന ക​​ട​​യി​​ലെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി ക​​ട​​യു​​ട​​മ​​യോ​​ട് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ച​​പ്പോ​​ൾ ത​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ചി​​ഹ്ന​​മാ​​യ ക്ലോ​​ക്കി​​ന്‍റെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ളു​​ടെ ഡി​​സ്പ്ലേ കൗ​​തു​​ക​​ത്തോ​​ടെ നോ​​ക്കി​​ക്ക​​ണ്ടു.
ക്ലോ​​ക്കി​​നൊ​​പ്പം നി​​ന്ന് ചി​​ത്ര​​മെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ച്ച​​യോ​​ടെ മു​​ണ്ടാ​​ങ്ക​​ലി​​ൽ യു​​വ​​ജ​​ന സ​​മി​​തി സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചു. തു​​ട​​ർ​​ന്ന് രാ​​മ​​പു​​ര​​ത്തെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ നേ​​രി​​ൽ ക​​ണ്ട് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചു. വൈ​​കു​​ന്നേ​​രം വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ബൂ​​ത്തു ക​​ണ്‍​വ​​ൻ​​ഷ​​നു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

പ​​ര്യ​​ട​​ന​​ത്തി​​ന് നാ​​ളെ തു​​ട​​ക്കം

പാ​​ലാ: മാ​​ണി സി. ​​കാ​​പ്പ​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ര്യ​​ട​​ന​​ത്തി​​ന് നാ​​ളെ തു​​ട​​ക്ക​​മാ​​കും. ത​​ല​​പ്പ​​ലം പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ന​​യ്ക്ക​​പ്പാ​​ല​​ത്ത് രാ​​വി​​ലെ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന പ​​ര്യ​​ട​​നം ക​​ള​​ത്തൂ​​ക്ക​​ട​​വി​​ൽ 11.15ന് ​​സ​​മാ​​പി​​ക്കും. ത​​ല​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര്യ​​ട​​നം 11.30ന് ​​ശ്രാ​​യ​​ത്ത് ആ​​രം​​ഭി​​ച്ച് 3.30ന് ​​ത​​ല​​നാ​​ട് ജം​​ഗ്ഷ​​നി​​ൽ സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന് മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര്യ​​ട​​നം 3.45ന് ​​കൂ​​ട്ട​​ക്ക​​ല്ലി​​ൽ ആ​​രം​​ഭി​​ച്ചു. 6.15 ന് ​​മൂ​​ന്നി​​ല​​വി​​ൽ സ​​മാ​​പി​​ക്കും. മ​​റ്റ​​ന്നാ​​ൾ ഭ​​ര​​ണ​​ങ്ങാ​​നം, മേ​​ലു​​കാ​​വ്, ക​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ സ്ഥാ​​നാ​​ർ​​ഥി പ​​ര്യ​​ട​​നം ന​​ട​​ത്തും.

സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​ര്യ​​ത്തി​​ൽ യു​​ഡി​​എ​​ഫി​​ൽ അ​​നൈ​​ക്യം: കോ​​ടി​​യേ​​രി

പാ​​ലാ: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്ഥാ​​നാ​​ർ​​ഥി​​നി​​ർ​​ണ​​യ​​ത്തി​​ൽ യോ​​ജി​​പ്പി​​ലെ​​ത്താ​​ൻ​​പോ​​ലും യു​​ഡി​​എ​​ഫി​​ന് ഇ​​നി​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ. മൂ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​കാ​​ർ സ്വ​​ത​​ന്ത്ര ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കു​​ക​​യാ​​ണ് പാ​​ലാ​​യി​​ൽ. എ​​ൽ​​ഡി​​എ​​ഫ് ശ​​ക്ത​​മാ​​യ പ്ര​​ചാ​​ര​​ണ​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ക​​യാ​​ണെ​​ന്നും കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ ത​​ർ​​ക്ക​​ത്തി​​ൽ രാ​​ഷ്ട്രീ​​യ​​മാ​​യി നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​മെ​​ന്ന ചി​​ന്ത എ​​ൽ​​ഡി​​എ​​ഫി​​നി​​ല്ല. ത​​ർ​​ക്ക​​മു​​ണ്ടാ​​യി മു​​ന്ന​​ണി വി​​ട്ടാ​​ൽ പി​​റ്റേ​​ന്ന് ക​​യ​​റി വ​​രാ​​നു​​ള്ള സ്ഥ​​ല​​മ​​ല്ല ഇ​​ട​​തു​​പ​​ക്ഷ മു​​ന്ന​​ണി. രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച് പു​​റ​​ത്തു വ​​രു​​ന്ന​​വ​​രെ ഉ​​ൾ​​ക്കൊ​​ണ്ട ച​​രി​​ത്ര​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​നു​​ള്ള​​തെ​​ന്നും കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു.